Malayalam Christian Songs Lyrics

Tuesday, 4 February 2014

ഞാനുറങ്ങാനായ് താരാട്ടു പാടുന്നു ദൈവം

ഞാനുറങ്ങാനായ് താരാട്ടു പാടുന്നു ദൈവം
ഞാനുറങ്ങുമ്പോള്‍ കാവലിരിക്കുന്നു ദൈവം
നേരം പുലരുമ്പോള്‍ എന്നെ ഉണര്‍ത്തുന്നു ദൈവം ഞാനുണരുമ്പോള്‍ എന്നെ നടത്തുന്നു ദൈവം....(ഞാനുറങ്ങാനായ്......)

എന്‍റെ പാതകളിരുളുംപോള്‍....
ദീപമായ് തെളിയുന്നു ദൈവം
എന്‍റെ പാദങ്ങളിടറുമ്പോള്‍....
തളരാതെ താങ്ങുന്നു ദൈവം...(2)...ഞാനുറങ്ങാനായ്.....

എന്‍റെ ജീവിതമുലയുമ്പോള്‍....
തകരാതെ കാക്കുന്നു ദൈവം
എന്‍റെ മാനസമുരുകുമ്പോള്‍...
കുളിരേകി അണയുന്നു ദൈവം..(2)..ഞാനുറങ്ങാനായ്.....

1 comment: