Malayalam Christian Songs Lyrics

Wednesday, 5 February 2014

ജറുശലേമിന്‍ നായകനെ വാഴ്ത്തുവീന്‍....

ജറുശലേമിന്‍ നായകനെ വാഴ്ത്തുവീന്‍
നിത്യമഹോന്നത നാഥനെ വാഴ്ത്തുവീന്‍
ദൈവത്തിന്‍ പ്രീയജാതന്
തപ്പുകള്‍ തമ്പുരു വീണകളാല്‍
കീര്‍ത്തനങ്ങള്‍ പാടി വാഴ്ത്തുവീന്‍....(2)

കര്‍ണ്ണമനോഹര രാഗം പകരും ഗീതിയാല്‍
വനവദൂതര്‍ വാനില്‍ സ്തുതികള്‍ പാടുന്നു....(2)
വാനവരൊത്ത് മാനവരും
ദൈവത്തിന്‍ തിരുസന്നിധിയില്‍
ഹല്ലേലൂയ്യ പാടി വാഴ്ത്തുവിന്‍....(2)...ജറുശ......

മഞ്ജുളമോഹന കീര്‍ത്തനം പാടി പോകനാം
രക്ഷകനാം ശ്രീയേശുവിന്‍ സ്നേഹദൂതുമായ്‌....(2)
സുവിശേഷത്തിന്‍ സാക്ഷികളായ്
ലോകത്തിന്‍ പൊന്‍ ദീപമായ്
ഏകിടുവീന്‍ നല്‍ ക്രിസ്തുവിന്‍ സന്ദേശം....(2)...ജറുശ....

No comments:

Post a Comment