Malayalam Christian Songs Lyrics

Tuesday, 4 February 2014

യേശുവിലെന്‍ തോഴനെ കണ്ടേന്‍...

യേശുവിലെന്‍ തോഴനെ കണ്ടേന്‍
എനിക്കെല്ലാം ആയവനെ
പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനേ

ശാരോനിന്‍ പനിനീര്‍ പുഷ്പം
അവനെ ഞാന്‍ കണ്ടെത്തിയേ
പതിനായിരങ്ങളില്‍ ഏറ്റം സുന്ദരനേ....(2)

തുമ്പം ദു:ഖങ്ങളതില്‍ ആശ്വാസം നല്‍കുന്നോന്‍
എന്‍ ഭാരമെല്ലാം ചുമക്കാം എന്നേറ്റതാല്‍.....(ശാരോനിന്‍....)

ലോകരെല്ലാം കൈവെടിഞ്ഞാലും
ശോകഭാരമേറിയാലും
യേശുരക്ഷാകാരന്‍ താങ്ങും തണലുമായ്...
അവനെന്നെ മറക്കുകില്ല മൃത്യുവിലും കൈവിടില്ല
അവനിഷ്ടം ഞാന്‍ ചെയ്തെന്നും ജീവിക്കും....(2)
(തുമ്പം.......)

മഹിമയില്‍ ഞാന്‍ കിരീടം ചൂടി
അവന്‍ മുഖം ഞാന്‍ ദര്‍ശിക്കും
അന്നു ജീവന്‍റെ നദി കവിഞ്ഞോഴുകുമേ....
(ശാരോനിന്‍......)

No comments:

Post a Comment