Malayalam Christian Songs Lyrics

Thursday, 6 March 2014

അറിയാന്‍ വൈകി ഞാന്‍ നാഥാ നിന്‍ സ്നേഹം..

അറിയാന്‍ വൈകി ഞാന്‍ നാഥാ നിന്‍ സ്നേഹം
അറിയാന്‍ വൈകി ഞാന്‍ നാഥാ....(2)
അനുവദിച്ചീടണേ നിന്നിലണയാന്‍
അനുഗ്രഹിച്ചീടണേ നാഥാ.....(2).....അറിയാന്‍....

കാല്‍വരിയില്‍ കേട്ട രോദനശബ്ദം
കാതില്‍ മുഴങ്ങുന്നകാലമതോളം...(2)
ഓര്‍ക്കും ഞാനെന്നുമാ ക്രൂശിതരൂപം...(2)
വാഴ്ത്തും ഞാനെന്നും നിന്‍ നിര്‍മ്മല സ്നേഹം...(2)
അറിയാന്‍.......

പാപികള്‍ ഞങ്ങളെ പാവനരാക്കുവാന്‍
പാരിതില്‍ നീ വരും കാലത്തിനായ്....(2)
പാടുന്നു ഞാനിന്ന് ഹല്ലേലൂയ്യാ....(2)
വേഗം വരേണമേ യേശുനാഥാ....(2)
അറിയാന്‍.....

No comments:

Post a Comment