Malayalam Christian Songs Lyrics

Sunday, 16 March 2014

കരയുന്ന മിഴികളില്‍ കണ്ണീര്‍ തുടയ്ക്കുവാന്‍

കരയുന്ന മിഴികളില്‍ കണ്ണീര്‍ തുടയ്ക്കുവാന്‍
കാരുണ്യരൂപാ വരുമോ...(2)
നീറുന്ന ഹൃദയത്തില്‍ സാന്ത്വനമേകുവാന്‍
ആശ്വാസദായകാ വരുമോ...(2).......കരയുന്ന.....

മാറാത്ത വ്യാധിയാല്‍ നീറും ശരീരത്തില്‍
സൌഖ്യം പകരുവാന്‍ വരുമോ...(2)
നൈരാശ്യമേറി ഞാന്‍ താണടിഞ്ഞീടവേ
ആനന്ദമായി നീ വരുമോ....(2)......കരയുന്ന......

സ്നേഹിതര്‍ പോലുമിന്നെന്നെ പിരിയുമ്പോള്‍
സ്നേഹിതനായി നീ വരുമോ...(2)
മാറാത്ത സ്നേഹിതനാണ് നീയെന്നതില്‍
വിശ്വസിക്കാന്‍ കൃപ തരുമോ...(2)........കരയുന്ന.....

1 comment:

  1. നന്ദിയുണ്ട് ഒരുപാടൊരുപാട്..... യേശുവിന്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ.....

    ReplyDelete