Malayalam Christian Songs Lyrics

Thursday, 6 March 2014

പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍...

പുതിയൊരു പുലരി വിടര്‍ന്നു മന്നില്‍
പുതിയൊരു ഗാനമുയര്‍ന്നൊഴുകി.....(2)
ഇന്നല്ലോ ഇന്നല്ലോ വിണ്ണിന്‍റെ നാഥനീ മന്നില്‍
പിറന്നൊരു മംഗളസുദിനം....(2)
ഹാ.....ഹാ.....ഹാ.......ഹ.........

മന്നിന്‍റെ ശാപം അകറ്റിടാനായ്
ദൈവം തന്‍ സൂനുവെ നല്‍കിയല്ലോ....(2)
ബെത്ലെഹേമിലൊരു ഗോശാല തന്നില്‍ താന്‍.....(2)
ജാതനായി വാണിടുന്നു.....(2)......പുതിയൊരു.......

വാനവര്‍ പാടുന്ന നവ്യഗാനം
മാനവരൊന്നായി പാടിടട്ടെ.....(2)
അത്യുന്നതങ്ങളില്‍ സ്തോത്രം മഹേശന്...(2)
പാരില്‍ ശാന്തി മാനവര്‍ക്ക്....(2)......പുതിയൊരു.....

No comments:

Post a Comment