Malayalam Christian Songs Lyrics

Thursday, 6 March 2014

നായകാ....ജീവദായകാ...

നായകാ....ജീവദായകാ...
യേശുവേ എന്‍ സ്നേഹഗായകാ....(2)
നമിച്ചിടുന്നു നിന്നെ സതുതിച്ചീടുന്നു
യേശുവേ എന്‍ സ്നേഹഗായകാ......(നായകാ....)

തമസ്സിലുഴലുമെന്‍ ജീവിത നൌകയില്‍ 
പ്രകാശമരുളു പ്രഭാത മലരേ....(2)
പ്രണാമ മുത്തങ്ങള്‍ ഏകിടാമെന്നും
പ്രണാമ മന്ത്രങ്ങള്‍ ചൊല്ലിടാം.......(നായകാ....)

മധുരിമ നിറയും നിന്‍ സ്നേഹമാം തണലില്‍
ആശ്വാസമേകൂ എന്നാത്മ നാഥാ.....(2)
പ്രകാശ ധാരകള്‍ പൊഴിയുക എന്നില്‍
പ്രപഞ്ചതാതാ നീ കനിവോടെ....(നായകാ....)

No comments:

Post a Comment