Malayalam Christian Songs Lyrics

Tuesday, 4 February 2014

ഇരുളുമൂടിയോരിടവഴികളില്‍

ഇരുളുമൂടിയോരിടവഴികളില്‍
ഇടറി വീഴും ഞങ്ങളേ
വഴിയൊരുക്കി വഴി നടത്തും
ഇടയനല്ലോ നീ.......(2)...................(ഇരുളു.....)

അഴലുകണ്ടാല്‍ അവിടെയെത്തും
കരുണയുള്ളോനേ........(2)
തൊഴുതുനില്‍പ്പൂ നിന്‍റെ മുന്‍പില്‍
മെഴുതിരികളും ഞങ്ങളും....(2)......(ഇരുളു....)

അലകടലില്‍ ചുവടുവച്ചു
നടന്നു പോയോനെ......(2)
കുരിശു പേറി കുരിശു പേറി
കടന്നു പോയവനെ....(2)
തൊഴുതുനില്‍പ്പൂ വഴിയരികില്‍
മലരുകളും മനുഷ്യരും...(2)
തിരിച്ചു വരൂ...തിരിച്ചു വരൂ
തിരുഹൃദയമേ വേഗം...(2)..........(ഇരുളു....)

No comments:

Post a Comment