Malayalam Christian Songs Lyrics

Wednesday, 5 February 2014

ആ കരതാരില്‍ മുഖമൊന്നമര്‍ത്തി....

ആ കരതാരില്‍ മുഖമൊന്നമര്‍ത്തി
ഒന്നു കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍
തിരുഹൃദയക്കാരുണ്യത്തണലില്‍
ഒന്നു മയങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍

കാരുണ്യനാഥാ കരുണാമയാ
കനിയേണമേ സ്നേഹനാഥാ....(2)....(ആ കരതാരില്‍..)

ഈ ജീവിത കുരിശിന്‍റെ ഭാരം
ഒന്നു താങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍...(2)
ഈ നീറുന്ന ഓര്‍മ്മകളെല്ലാം
ഒന്നു മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍....(കാരുണ്യ....)

ആ ക്രൂശിത രൂപത്തില്‍ നോക്കി
ഒന്നനുതപിക്കാന്‍ കഴിഞ്ഞെങ്കില്‍......(2)
ആ വചനങ്ങള്‍ അനുസരിച്ചെന്നും
ഒന്ന് ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍....(ആ കരതാ..)

No comments:

Post a Comment