Malayalam Christian Songs Lyrics

Wednesday, 5 February 2014

താങ്ങുന്ന ദൈവം കൂടെയുള്ളപ്പോള്‍ ...

താങ്ങുന്ന ദൈവം കൂടെയുള്ളപ്പോള്‍ 
തളരുന്നതെന്തേ കുഞ്ഞേ
തളരുന്നതെന്തേ കുഞ്ഞേ......(2)
തകര്‍ച്ചകളെല്ലാം നന്മയായ് മാറ്റും
തുണയായ് നില്‍ക്കും അനുഗ്രഹമേകും
ഇമ്മാനുവേല്‍...ഇമ്മാനുവേല്‍...(താങ്ങുന്ന...)

താളം തെറ്റിയ ജീവിതത്തില്‍
നേര്‍വഴി കാട്ടുന്നു നല്ല ദൈവം....(2)
തള്ളുകയില്ലവനൊരു നാളിലും
താതനല്ലേ നല്ല താതനല്ലേ....(2)........താങ്ങുന്ന.....

വെട്ടം മങ്ങിയ വീഥികളില്‍
വെളിച്ചം പകരുന്നു നല്ല ദൈവം....(2)
അകലുകയില്ലവനൊരുനാളിലും
നാഥനല്ലേ ജീ..വനാഥനല്ലേ.....(2)......താങ്ങുന്ന....

1 comment: