Malayalam Christian Songs Lyrics

Wednesday, 5 February 2014

പരമപിതാവേ പരമപിതാവേ...

പരമപിതാവേ പരമപിതാവേ
കാരണമെന്തേ കൈവെടിയാന്‍-നിന്‍
സുതനെ കുരിശില്‍ ഇതുപോല്‍
കൈവെടിയാന്‍.....(2)

കരളലിയിക്കും മൊഴിയുരുവായി
തിരുസുതനൊരു ബലിയായി....(2)നരനായ്‌
മോചനദ്രവ്യവുമായി........(പരമ.....)

പാപിയെ വാരി പുണരാനല്ലോ
പാവന കൈകള്‍ വിരിച്ചമലന്‍....(2)
ആശ്രിതര്‍ക്കഭയം അരുളാനല്ലോ
തന്‍ തിരുമാറുതുറന്നതവന്‍......(പരമ.....)

കൈപ്പുനിറഞ്ഞൊരു ഛഷകം വാങ്ങി
തേനെന്നപോലെ നുകര്‍ന്നതവന്‍....(2)
സ്വര്‍ഗ്ഗപിതാവിന്‍ തിരുഹിതമേറ്റം
പ്രിയമാം ഭോജനമാക്കിയവന്‍....(പരമ....)

No comments:

Post a Comment