Malayalam Christian Songs Lyrics

Wednesday, 5 February 2014

വിശ്വം കാക്കുന്ന നാഥാ വിശ്വൈക നായകാ....

വിശ്വം കാക്കുന്ന നാഥാ വിശ്വൈക നായകാ
ആത്മാവിലെരിയുന്ന തീയണുക്കൂ
നിന്‍ ആത്മചൈതന്യം നിറയ്ക്കൂ..
ആത്മചൈതന്യം നിറയ്ക്കു.....(വിശ്വം....)

ഇടയന്‍ കൈവിട്ട കുഞ്ഞാടുകള്‍
ഇരുളില്‍ കൈത്തിരി തിരയുമ്പോള്‍....(2)
ആരുമില്ലാത്തവര്‍ക്കഭയം നല്‍കും
കാരുണ്യം എന്നില്‍ ചൊരിയേണമേ
കാരുണ്യമെന്നില്‍ ചൊരിയേണമേ....(വിശ്വം...)

അകലാതെ അകലുന്നു സ്നേഹാംബരം
നീ അറിയാതെ പോകുന്നു എന്‍ നൊമ്പരം....(2)
അന്യനാണെങ്കിലും എന്‍റെ ഈ കണ്ണുനീര്‍...(2)
ധന്യമായ് തീരട്ടെ നിന്‍ വീഥിയില്‍.....(2)....വിശ്വം.....

No comments:

Post a Comment