Malayalam Christian Songs Lyrics

Tuesday, 4 February 2014

ദൈവം പിറക്കുന്നു മനുഷ്യനായ് ബേദ്ലഹേമില്‍

ദൈവം പിറക്കുന്നു
മനുഷ്യനായ് ബേദ്ലഹേമില്‍
മഞ്ഞുപെയ്യുന്ന മലമടക്കില്‍ 
ഹല്ലേലൂയ്യാ....ഹല്ലേലൂയ്യാ
മണ്ണിലും വിണ്ണിലും മന്ദഹാസം പെയ്യും
മധുരമനോഹര ഗാനം......(2)
ഹല്ലേലൂയ്യ...ഹല്ലേലൂയ്യ....
ഹല്ലേലൂയ്യ...ഹല്ലേലൂ......യ്യ.....(ദൈവം.....)

പാതിരാവിന്‍ മേഞ്ഞേറ്റീറനായ്‌
പാരിന്‍റെ നാഥന്‍ പിറക്കുകയായ്.....(2)
പാടിയാര്‍ക്കൂ...വീണമീട്ടൂ...
ദൈവത്തിന്‍ ദാസരേ ഒന്നുചേരൂ.....(2)....ദൈവം....

പകലോനുമുന്‍പേ പിതാവിന്‍റെ ഹൃത്തിലെ
ത്രീയേക സൂനുവാം ഉദയസൂര്യന്‍.....(2)
പ്രാഭവ പൂര്‍ണ്ണനായ് ഉയരുന്നിതാ
പ്രതാപമോടിന്നേശുനാഥന്‍......(2)..............ദൈവം.....

No comments:

Post a Comment