Malayalam Christian Songs Lyrics

Wednesday, 5 February 2014

യേശുവേ രക്ഷാദായകാ നിന്‍റെ സന്നിധേ വരുന്നു....

യേശുവേ രക്ഷാദായകാ
നിന്‍റെ സന്നിധേ വരുന്നു
എന്‍റെ പാപ ഭാരവുമായ്
വല്ലഭാ എകൂ രക്ഷയെ.......(2)

ഉന്നതി വെടിഞ്ഞവനേ
മന്നില്‍ താണു വന്നവനേ...(2)
എനിക്കായിട്ടല്ലയോ...
ക്രൂശിങ്കല്‍ ജീവനെ തന്നത്....(2)....യേശുവേ....

പാപം ചെയ്തിടാത്തവനെ
പരിക്ഷീണനായവനെ.....(2)
എനിക്കായിട്ടല്ലയോ
ക്രൂശിങ്കല്‍ ദാഹിച്ചു കേണത്....(2)....യേശുവേ....

ശാപരോഗമേറ്റവനേ
പാപമായി തീര്‍ന്നവനേ...(2)
എനിക്കായിട്ടല്ലയോ
ക്രൂശിങ്കല്‍ പാടുകള്‍ ഏറ്റത്...(2).....യേശുവേ...

എന്‍റെ രോഗം നീ വഹിച്ചു..
എന്‍റെ ശാപം നീക്കി മുറ്റും...(2)
നിനക്കായിട്ടെന്നെന്നും
ഞാനിനി ജീവിക്കും നിശ്ചയം....(2)....യേശുവേ....

സ്വീകരിക്ക എന്നെ ഇന്ന്..
ആത്മദേഹി ദേഹത്തേയും...(2)
തരുന്നു നിന്‍ കൈകളില്‍
തീര്‍ക്കയെന്നെ നിന്‍റെ ഹിതം പോല്‍....(2)..യേശുവേ...

No comments:

Post a Comment