Malayalam Christian Songs Lyrics

Wednesday, 5 February 2014

ആലയില്‍ ആടുകള്‍ വേറെയുണ്ടെങ്കിലും....

ആലയില്‍ ആടുകള്‍ വേറെയുണ്ടെങ്കിലും
ലോകം മുഴുവന്‍ സ്വന്തമാണെങ്കിലും
നിന്‍ ദിവ്യസ്നേഹത്തിന്‍ സ്പന്ദനമില്ലെങ്കില്‍
നേട്ടങ്ങളെല്ലാം വ്യര്‍ത്ഥമല്ലേ...
മറുഭാഷയില്‍ ഞാന്‍ ഭാഷണം ചെയ്താലും
സ്നേഹമില്ലങ്കില്‍ ഞാന്‍ ശൂന്യനല്ലേ...

മുഴങ്ങുന്ന ചേങ്ങിലയോ
ഞാന്‍ വെറും ചിലമ്പുന്ന കൈത്താളമോ...(2)..ആലയില്‍...

മലയെ മാറ്റിടും വിശ്വാസിയെന്നാലും
സഹനത്തിന്‍ ചൂളയില്‍ എരിഞ്ഞീടിലും...(2)
സമ്പത്തു മുഴുവന്‍ ഞാന്‍ ദാനമേകീടിലും
സ്നേഹമില്ലെങ്കില്‍ ഞാനൊന്നുമല്ല

സ്നേഹം ദൈവസ്നേഹം എല്ലാം
ക്ഷമിക്കുന്ന ദൈവസ്നേഹം.....(2).....ആലയില്‍....

ഭാഷകളും വരദാനങ്ങളും എല്ലാം
കാലപ്രവാഹത്തില്‍ പോയ്മറയും...(2)
നശ്വരമീലോകജീവിത യാത്രയില്‍
സ്നേഹമില്ലങ്കില്‍ ഞാന്‍ ശൂന്യനല്ലോ

സ്നേഹം അനന്തസ്നേഹം ജീവനും
ബലിയേകും ദിവ്യസ്നേഹം.....(2)

No comments:

Post a Comment