Thursday, 6 February 2014

ഉണ്ണി യേശു പിറന്ന രാത്രി...രാത്രി...രാത്രി...രാത്രി...

ഉണ്ണി യേശു പിറന്ന രാത്രി...........രാത്രി...രാത്രി...രാത്രി...
മഞ്ഞു പൊതിയും മകരരാത്രി...രാത്രി...രാത്രി...രാത്രി...
ആട്ടിടയന്മാര്‍ ഉണ്ണിയെ കാണാന്‍
പുല്‍ക്കൂട്‌ തേടുന്ന രാത്രി...
രാത്രി ക്രിസ്തുമസ് രാത്രി....(2).....ഉണ്ണിയേശു.....

ഭൂമിയില്‍ പുഷ്പങ്ങള്‍ വിടരുന്ന രാത്രി
ഭൂമി പൊന്നാട നെയ്യുന്ന രാത്രി...(2)
ഭൂലോകവാസികള്‍ ആനന്ദലോലരായ്
ശ്രീയേശുനാഥനെ വാഴ്ത്തുന്ന രാത്രി
രാത്രി ക്രിസ്തുമസ് രാത്രി....(2).....ഉണ്ണിയേശു.....

മാനത്ത് പൂത്തിങ്കള്‍ വിരിയുന്ന രാത്രി
മാനം മന്ദാരം തൂകുന്ന രാത്രി....(2)
ആകാശദേശത്തോരായിരം താരകള്‍
ശ്രീയേശുനാഥനെ വാഴ്ത്തുന്ന രാത്രി
രാത്രി ക്രിസ്തുമസ് രാത്രി....(2).....ഉണ്ണിയേശു.....

സക്രാരി തന്നില്‍ നിത്യം വാഴുന്ന സത്യസ്നേഹ സ്വരൂപനെ....

സക്രാരി തന്നില്‍ നിത്യം വാഴുന്ന
സത്യസ്നേഹ സ്വരൂപനെ....(2)
മിത്രമായെന്‍റെ ഹൃദ്ത്താരില്‍ വന്നു
വാഴുവാന്‍ കൃപയാകണേ
വാഴുവാന്‍ കൃപയാകണേ.....(സക്രാരി....)

നിന്‍റെ സ്നേഹപ്രശോഭ തൂകുന്ന
നാളമെന്നില്‍ തെളിക്കണേ....(2)
നിന്‍റെ ഗീതങ്ങള്‍ മീട്ടിടും മണി-
വീണയായ് എന്നെ മാറ്റണേ....(സക്രാരി....)

മഞ്ഞുപോലെന്‍റെ മാനസം
മൃദുവെണ്മയായി നീ മാറ്റണേ...(2)
സ്വര്‍ഗ്ഗപാതയില്‍ നീങ്ങുവാന്‍ പുണ്യ-
ദീപമായ് നീ വിളങ്ങണേ....(സക്രാരി....)

എല്ലാം നന്മയ്ക്കായി സ്വര്‍ഗ്ഗതാതന്‍ ചെയ്തീടുന്നു...

എല്ലാം നന്മയ്ക്കായി സ്വര്‍ഗ്ഗതാതന്‍ ചെയ്തീടുന്നു....(2)
നിര്‍ണ്ണയമാം വിളി കേട്ടവര്‍ക്കും
ദൈവത്തിന്‍ സ്നേഹം അറിഞ്ഞവര്‍ക്കും....(2)...എല്ലാം...

ഭാരങ്ങളും പ്രയാസങ്ങളും
രോഗങ്ങളും എല്ലാ ദു:ഖങ്ങളും.....(2)
എന്‍റെ താതന്‍ തന്നീടുമ്പോള്‍
എന്നേ അവന്‍ സ്നേഹിക്കുന്നു....(2)

പ്രതികൂലങ്ങള്‍ ഏറിടുമ്പോള്‍
അനുകൂലമായെനിക്കേശുവുണ്ട്....(2)
തളരുകില്ല പതറുകില്ല
സ്വര്‍ഗ്ഗസീയോനിലെത്തുവോളം....(2)

എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ ....

എന്‍ ജീവിതമാം ഈ മരക്കൊമ്പില്‍ 
നിന്‍റെ വരവിനായ് കാത്തിരിപ്പൂ....(2)
എന്‍ നാമമൊന്നു നീ വിളിക്കുവാനായി
ആശയോടെന്നും ഞാന്‍ പാര്‍ത്തിരിപ്പൂ....(2)...
എന്‍ ജീവിത...

കദനം തിങ്ങുമെന്‍ കൂടാരവാതില്‍ക്കല്‍
കരുണതന്‍ കടാക്ഷമായ് ഒന്നണയൂ...(2)
പങ്കില നിമിഷങ്ങള്‍ മറന്നിടാം ഞാനിനി
ചാരേ വരുന്നു ഞാന്‍ വിരുന്നൊരുക്കാന്‍
നിനക്കായ്...വിരുന്നൊരുക്കാന്‍
വിരുന്നൊരുക്കാന്‍......(എന്‍ ജീവിതമാം.....)

സ്വാര്‍ത്ഥത പുകയും ഈ മരുഭൂമിയില്‍
കൈമുതല്‍ മുഴുവന്‍ ഞാന്‍ പങ്കുവയ്ക്കാം...(2)
കൈവിരല്‍ തുമ്പൊന്നു നീട്ടി നീ എന്നുടെ
അന്ധതയെല്ലാം അകറ്റുകില്ലേ...
ഇന്ന്...അകറ്റുകില്ലേ....
അകറ്റുകില്ലേ......(എന്‍ ജീവിതമാം....)

പാവനാത്മാവേ നീ വരേണമേ മാനസ മണി കോവിലില്‍..

പാവനാത്മാവേ നീ വരേണമേ
മാനസ മണി കോവിലില്‍..
നായകാ ഞങ്ങള്‍ നാവിനാല്‍ അങ്ങേ
സ്നേഹസംഗീതം പാടുന്നു....(പാവനാത്മാവേ....)

നിന്‍ പ്രകാശത്തിന്‍ രശ്മിയാല്‍ എന്‍റെ
അന്ധകാരം അകറ്റണേ.....(2)
നിന്‍റെ ചൈതന്യശോഭയാലുള്ളം
സുന്ദരമാക്കി തീര്‍ക്കണേ
സുന്ദരമാക്കി തീര്‍ക്കണേ....(2)....(പാവനാത്മാവേ....)

മോടിയില്ലാത്തതൊക്കെ സ്വര്‍ഗ്ഗീയ
മോടിയുള്ളതായ് മാറ്റണേ....(2)
പീഢകളേതും ധീരമായ് ഏല്‍ക്കാന്‍
ശക്തിയും ഞങ്ങള്‍ക്കേകണേ
ശക്തിയും ഞങ്ങള്‍ക്കേകണേ....(2)....(പാവനാത്മാവേ....)

രാജാവിന്‍ സങ്കേതം തേടുന്നു രാജാക്കള്‍....

രാജാവിന്‍ സങ്കേതം തേടുന്നു രാജാക്കള്‍
മരുഭൂവില്‍ ഇരുളിന്‍ മറവില്‍ അലയും നേരം
ആകാശക്കോണില്‍...
ദൂരെ നക്ഷത്രം കണ്ടു...ഓ...ഓ..
ദൂരെ നക്ഷത്രം കണ്ടു......(രാജാവിന്‍....)

അതിവേഗം യാത്രയായി 
നവതാരം നോക്കി മുന്നേറി...
ഓ...ഓ....ഉം.....ഉം....
അരമനയില്‍ ദേവനില്ല
പുതുവഴിയെ നീങ്ങിടും നേരം
വഴികാട്ടും താരമതാ ദീപ്തമായല്ലോ
ബെത്ലഹേം ശോഭനമായ് കാണുമാനിമിഷം
വിണ്ണില്‍ നക്ഷത്രം നിന്നു...ഓ.....ഓ...
വിണ്ണില്‍ നക്ഷത്രം നിന്നു.....(രാജാവിന്‍....)

പൂമഞ്ഞില്‍ പൂണ്ടുനില്‍ക്കും
പുല്‍ക്കൂട്ടില്‍ കുഞ്ഞിളം പൈതല്‍...
ഓ...ഓ....ഉം.....ഉം....
പൂപ്പുഞ്ചിരി തൂകിടുന്നു
മന്നവരധി മോദമാര്‍ന്നല്ലോ
തൃപ്പാദെ പ്രണമിച്ചു കാഴ്ചയേകുന്നു
സാഫല്യം നല്‍കിയതിന്‍ നന്ദിയേകുന്നു...
വാനില്‍ നക്ഷത്രം മിന്നി....ഓ...ഓ...
വാനില്‍ നക്ഷത്രം മിന്നി......(രാജാവിന്‍.....)

അന്നൊരു രാവതില്‍ ബെത്ലഹേം നാടതില്‍....

അന്നൊരു....രാവതില്‍...ബെത്ലഹേം....നാടതില്‍....
പൂന്തിങ്കള്‍ തൂകും...പൂമണി മിന്നും...
വെണ്മേഖം തിങ്ങിടും വാനിലെ...പൊന്‍..
കതിരു വീശിടും താരകം...
സ്നേഹദൂതുമായ്‌...... വന്നു....

അന്നൊരു രാവതില്‍ ബെത്ലഹേം നാടതില്‍
പൂന്തിങ്കള്‍ തൂകും പൂമണി മിന്നു
വെണ്മേഖം തിങ്ങിടും വാനിലെ 
പൊന്‍കതിരു വീശിടും താരകം
സ്നേഹദൂതുമായ്‌ വന്നു.....(അന്നൊരു....)

മഞ്ഞണിക്കാവും വയലും താഴ്വരകളും
മയങ്ങും ആട്ടിടയരും നല്‍സ്വപ്നമെന്നപോല്‍....(2)
കണ്ടവര്‍ മിന്നുമാ..ദേവതാരത്തെ
പുല്‍മെത്ത തന്നില്‍ ഉറങ്ങിടും പൈതല്‍
വിണ്ണിന്‍ ഓമനപ്പൈതല്‍....(അന്നൊരു...)

കാലികള്‍ മേവും ആ...പുല്‍ക്കൂടൊന്നതില്‍
കേള്‍പ്പൂ ദേവഗാനത്തിന്‍ നല്‍...മാറ്റൊലികളും...(2)
യരുശലേം ജാതനിന്‍ കേളി കണ്ടീടാന്‍
വെണ്മഞ്ഞു പെയ്തിടും നാടതില്‍ നിങ്ങള്‍
ഒന്നോടി എത്തിടുമോ....(അന്നൊരു.....)

ക്രിസ്മസ് രാവണഞ്ഞ നേരം പുല്‍ക്കൂട്ടില്‍ പ്രഭാതമായി....

ക്രിസ്മസ് രാവണഞ്ഞ നേരം
പുല്‍ക്കൂട്ടില്‍ പ്രഭാതമായി
ദൈവത്തിന്‍ സുതന്‍ പിറന്നു
ലോകത്തിന്‍ പ്രതീക്ഷയായി

വാനില്‍ വരവേല്‍പ്പിന്‍ ശുഭഗീതം ശാന്തിയേകി
പാരിന്‍ ഗുരുനാഥന്‍ മനതാരില്‍ ജാതനായി
വാത്സല്യമോലും പൊന്‍പൈതലായ് ഹോയ്
ആത്മീയ ജീവന്‍ നല്കുന്നിതാ....(വാനില്‍....)

ക്രിസ്മസ് രാവണഞ്ഞനേരം.....

ഈ ശാന്തതയിലൊരുനിമിഷം ഓര്‍ക്കുവീന്‍...
ഓര്‍ക്കുവീന്‍....
നിന്‍ സോദരനില്‍ ഈശനെ നീ കണ്ടുവോ...
കണ്ടുവോ....
മനുഷ്യരന്യരായ് അകലുവാന്‍
മനസ്സിലുയരുന്ന മതിലുകള്‍
ഇനി നീക്കി മന്നില്‍ ശാന്തിയേകാന്‍
ക്രിസ്മസ് വന്നിതാ....(വാനില്‍.....)

ഏകാന്തതയില്‍ ഈശ്വരനില്‍ ചേരുവീന്‍...
ചേരുവീന്‍....
നീ തേടിവന്ന ശാന്തതയും നേടുവീന്‍....
നേടുവീന്‍....
മതവികാരത്തിന്നുപരിയായ്
മനുജരെല്ലാരും ഉണരുവാന്‍
തിരുസ്നേഹദൂതുമായി വീണ്ടും
ക്രിസ്മസ് വന്നിതാ....
ലല്ല....ല...ല...ല...ല....ല്ല....ല്ല.....ല.....(വാനില്‍.....)

ബലിയായ് തിരുമുന്‍പില്‍ നല്‍കാം അടിയന്‍റെ അനുതാപ ഗാനം...

ബലിയായ് തിരുമുന്‍പില്‍ നല്‍കാം
അടിയന്‍റെ അനുതാപ ഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്‍റെ വഴിതേടി പാടും
ഇടറുന്ന ഹൃദയാര്‍ദ്ര ഗാനം
അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം
(ബലിയായ് തിരുമുന്‍പില്‍.......)

ഇരുള്‍ വീഴും പാതയില്‍
മെഴുതിരി നാളമായ്
തെളിയുന്ന സത്യമേ
ഉലകിന്‍റെ നിത്യതേ
നാദമായ്..രൂപമായ്‌...വിശ്വതേജോ ശില്പിയായ്
ദുഖമെല്ലാം ഏറ്റുവാങ്ങും നിര്‍ധനന്‍റെ മിത്രമായ്‌
ഈ പ്രാര്‍ത്ഥന കേള്‍ക്കുമോ
ഈ അര്‍ത്ഥന കാണുമോ
അഭയം യേശുവിലനുദിനം......(ബലിയായ്.....)

പഥിതന്‍റെ പാട്ടിലും
പരിശുദ്ധഭാവമായ്
നിറയുന്ന പുണ്യമേ
പരമദയാനിധേ
ത്യാഗമായ്...സ്നേഹമായ്...ഏക രക്ഷാ മാര്‍ഗ്ഗമായ്
പാപ ഭൂവില്‍ വീണു കേഴും ദു:ഖിതന്‍റെ നാഥനായ്
ഈ യാചന കേള്‍ക്കുമോ
ഈ വേദന കാണുമോ
ശരണമേശുവിലനുദിനം......(ബലിയായ്.....)

വഴിയരികില്‍ പഥികനായ് കാത്തുനില്‍ക്കും നാഥന്‍....

ആ.......ആ.........ആ.........ആ........
വഴിയരികില്‍ പഥികനായ്
കാത്തുനില്‍ക്കും നാഥന്‍
വഴിതെറ്റിയാല്‍ സ്നേഹമോടെ 
തേടിയെത്തും നാഥന്‍...(2)
അകലെ നിന്നും കാണും നേരം 
ഓടിയെത്തും ചാരേ
സ്നേഹമോടെ ചേര്‍ത്തുനിര്‍ത്തി 
ഉമ്മവയ്ക്കും നാഥന്‍..(2).......വഴിയരികില്‍.....

പാപങ്ങള്‍ ചെയ്തുചെയ്തു ഭാരമേറുമ്പോള്‍
രോഗത്താല്‍ നിന്‍ മനസ്സില്‍ ക്ലേശമേറുമ്പോള്‍....(2)
ഓര്‍ക്കുക നീ....ഓര്‍ക്കുക നീ...
രക്ഷകനാം യേശു നിന്‍റെ കൂടെയുണ്ടെന്ന്
സ്നേഹമുള്ള ദൈവമെന്നും കൂടെയുണ്ടെന്ന്....(വഴി.....)

അന്ധന്മാര്‍ അന്നവന്‍റെ കാരുണ്യം തേടി
ബധിരന്മാര്‍ക്കന്നവനാല്‍ കേള്‍വിയുമായി...(2)
ഓര്‍ക്കുക നീ....ഓര്‍ക്കുക നീ...
പാപികളേ തേടിവന്ന നാഥനുണ്ടെന്ന്
ക്രൂശിതനായ് മരിച്ചുയിര്‍ത്ത യേശുഉണ്ടെന്ന്....(വഴി...)

ജീവിത സായാഹ്നതീരത്തിരുന്നു ഞാന്‍...

ജീവിത സായാഹ്നതീരത്തിരുന്നു ഞാന്‍
വെറുതേ പുറകോട്ടു നോക്കി-ഞാന്‍
വെറുതേ പുറകോട്ടു നോക്കി
ഇതുവരെ ഞാന്‍ വന്ന കാലടിപ്പാടുകള്‍ 
മണ്ണില്‍ മായാതെ കാണ്മൂ...
ഇനിയും മായാതെ നില്‍പ്പൂ.....(ജീവിത....)

അജ്ഞാതമാം രണ്ടു പാദങ്ങള്‍ കൂടി
കാണുന്നു ഞാനെന്‍ പാദങ്ങള്‍ക്കൊപ്പം...(2)
ജനനം മുതല്‍ എന്‍റെ യാത്രയില്‍ തുണയായ്
എന്നോടൊപ്പം നടന്നവനാര്...
മകനേ അന്നതു ഞാനായിരുന്നു
നിന്നെ സൃഷ്ടിച്ച നിന്‍റെ ദൈവം.....(2)......ജീവിത.....

എങ്കിലെന്‍ നാഥാ എന്‍റെയാ കാലടികള്‍
എന്‍ ക്ലേശകാലത്തു കാണുന്നില്ല...(2)
ദുരിതങ്ങളാല്‍ ഞാന്‍ വലഞ്ഞിരുന്നപ്പോള്‍
എന്തേ നീ എന്‍ കൂടെ നടന്നതില്ല...
മകനേ അന്നതും ഞാനായിരുന്നു
അന്നു നീ എന്‍ തോളിലായിരുന്നു...(2)....ജീവിത.....

ഓര്‍മ്മകള്‍ മാത്രമായ് വിടചൊല്ലി പിരിയുമ്പോള്‍ ....

ഓര്‍മ്മകള്‍ മാത്രമായ് വിടചൊല്ലി പിരിയുമ്പോള്‍ 
ഓര്‍ക്കുമോ നിങ്ങളെന്‍ സോദരരേ
മറക്കുമോ നിങ്ങളെന്‍ സ്നേഹിതരേ......(2)
കണ്ണീര്‍ക്കടലിനും അപ്പുറമുള്ളൊരു
ശാശ്വതതീരത്ത് കണ്ടുമുട്ടാം...(ഓര്‍മ്മകള്‍.....)

മാനവജീവിതം ഒരു തൃണം പോലെ
ക്ഷണികം എന്നോര്‍ക്കണം ഇനിയെങ്കിലും...(2)
വയലിലെ പൂപോലെ കൊഴിഞ്ഞുപോകാം-പിന്നെ
തല്‍സ്ഥാനമതിനെ വിസ്മരിക്കാം...(2)
സ്വപ്നങ്ങളേറെ നെയ്യരുതേ മനുഷ്യാ.....
സമ്പാദ്യമോഹത്തില്‍ വീഴരുതേ.....(ഓര്‍മ്മകള്‍....)

സ്നേഹബന്ധങ്ങളും നാമരൂപങ്ങളും
ഭൂവിതില്‍ മാത്രമേ കാണ്മതുള്ളു......(2)
ഇന്നു ഞാന്‍ നാളെ നീ എന്നതാവാം സ്നേഹ-
രക്തബന്ധങ്ങള്‍ പോലും മറഞ്ഞുപോകാം....(2)
സ്വപ്നങ്ങളേറെ നെയ്യരുതേ മനുഷ്യാ.....
സമ്പാദ്യമോഹത്തില്‍ വീഴരുതേ.....(ഓര്‍മ്മകള്‍....)

ദൈവത്തിന്‍ പുത്രനാം ഈശോമിശിഹായെ...

ദൈവത്തിന്‍ പുത്രനാം ഈശോമിശിഹായെ
എന്നേ നീ കാത്തുകൊള്ളേണമേ.......(2)
കന്യാസുതനേ കാരുണ്യവാനേ...(2)
കനിയൂ നാഥാ എന്നേശുദേവാ......(ദൈവത്തിന്‍.....)

മിഴിനീരാല്‍ ഞാന്‍ നിന്‍ തിരുപാദം കഴുകാം
ദയവോടെ എന്നെ നീ സ്വീകരിക്കൂ-നാഥാ
ദയവോടെ എന്നെ നീ സ്വീകരിക്കൂ....(2)
മറ്റാരുമില്ല നീ മാത്രമല്ലോ...(2)
എന്നും എന്‍റെ ആശ്രയം......(ദൈവത്തിന്‍....)

തിരുജീവന്‍ നല്‍കി എന്‍ പാപം നീയേറ്റു
അലിവോടെ എന്നെ നീ ചേര്‍ത്തണയ്ക്കു-നാഥാ
അലിവോടെ എന്നെ നീ ചേര്‍ത്തണയ്ക്കു.....(2)
ആരോരുമില്ല നീ മാത്രമല്ലോ....(2)
എന്നും എന്‍റെ ജീവനേ.....(ദൈവത്തിന്‍.....)

കാല്‍വരി കുന്നിലെ കാരുണ്യമേ കാവല്‍ വിളക്കാവുക...

കാല്‍വരി കുന്നിലെ കാരുണ്യമേ
കാവല്‍ വിളക്കാവുക
കൂരിരുള്‍ പാതയില്‍ മാനവര്‍ക്കെന്നും നീ
ദീപം കൊളുത്തീടുക...മാര്‍ഗ്ഗം തെളിച്ചീടുക....(2)

മുള്‍മുടി ചൂടി ക്രൂശിതനായി
പാപലോകം പവിത്രമാക്കാന്‍...(2)
നിന്‍റെ അനന്തമാം സ്നേഹതരംഗങ്ങള്‍
എന്നെ നയിക്കുന്ന ദിവ്യശക്തി
നിന്‍റെ വിശുദ്ധമാം വേദവാക്യങ്ങള്‍
എന്‍റെ ആത്മാവിനു മുക്തിയല്ലോ
സ്വീകരിച്ചാലും...എന്നെ സ്വീകരിച്ചാലും....(കാല്‍വരി....)

കാരിരുമ്പാണി താണിറങ്ങുമ്പോള്‍
ക്രൂരരോടും ക്ഷമിച്ചവന്‍ നീ....(2)
നിന്‍റെ ചൈതന്യമേ പ്രാണനാളങ്ങളില്‍
എന്നും ക്ഷമിക്കുന്ന ശ്വാസമല്ലോ...(2)
നിന്‍റെ വിലാപം പ്രപഞ്ചഗോളങ്ങളില്‍
എന്നും മുഴങ്ങുന്ന ദു:ഖരാഗം
സ്വീകരിച്ചാലും...എന്നെ സ്വീകരിച്ചാലും....(കാല്‍വരി....)

കര്‍ത്താവു ഭവനം പണിയാതെ വന്നാല്‍...

കര്‍ത്താവു ഭവനം പണിയാതെ വന്നാല്‍
നിഷ്ഫലമാകും പ്രയത്നമെല്ലാം
കര്‍ത്താവു നഗരം കാക്കാതെ പോയാല്‍
കാവല്‍ വെറുതേ ആകും.....(2)

കര്‍ത്താവു വിളകള്‍ നല്‍കാതിരുന്നാല്‍ 
കൃഷികള്‍ പാഴ്വേലയാകും.....(2)
കര്‍ത്താവു സൌഖ്യം നല്‍കാതിരുന്നാല്‍
ചികിത്സാവിധികള്‍ വ്യര്‍ത്ഥം....(2)......കര്‍ത്താവു....

കര്‍ത്താവു ജ്ഞാനം നല്‍കാതിരുന്നാല്‍
ജീവിതം കൂരിരുള്‍ ആകും...(2)
കര്‍ത്താവു ദയവായ് ക്ഷമിക്കാതെ വന്നാല്‍
പാപം ഭയാനകം ആകും....(2).....കര്‍ത്താവു....

കരുണാ സാഗരം നീ.. നല്ലിടയാ... കരുണയിന്‍ ഉറവിടം നീ.....

കരുണാ സാഗരം നീ.. നല്ലിടയാ...
കരുണയിന്‍ ഉറവിടം നീ.....(2)
കനിവിന്‍ ഉറവാം യേശുവേ നീയെന്നെ
കരുണയിന്‍ കരങ്ങളാല്‍ കാത്തിടണേ....(2)...കരുണാ...

കരുണാര്‍ദ്രമാം തിരുകരങ്ങളാല്‍ എന്‍റെ മേല്‍
കനിവിന്‍റെ വരമാരി ചൊരിഞ്ഞിടു നീ....(2)
പരിദേവനങ്ങളാല്‍ നയനങ്ങള്‍ നിറയുകില്‍
പരിഭവിക്കില്ല ഞാന്‍ പതറുകില്ല....(2)....കരുണാ....

ദുരിതങ്ങളനുദിനം ധരയിലെന്‍ ജീവിതേ
പരിച നീയേകിടു പരിപാവനാ....(2)
ഒരുനാളും മറക്കുകില്ലീ..മണവാളനെ
തിരുമാര്‍വ്വതിലെന്നും ശരണമതാല്‍...(2)...കരുണാ....

പിതാവേ അനന്തനന്മയാകും പരമോന്നതാ...

പിതാവേ അനന്തനന്മയാകും
പരമോന്നതാ...
ഹൃദയം തുറന്ന് സ്നേഹമേകും
കരുണാമയാ.......(2)

കൃപയോലുമേക നാമം
പരിപൂജ്യം ആയിടേണം
തിരുവിഷ്ടം എന്നുമിവിടെ
പ്രീയമാകണം...നിറവേറണം.....(പിതാവേ....)

ഗുരുനാഥനായി നീ കൂടെയുണ്ടാവുകില്‍
ചെയ്യുന്നതാകയും ഫലമായിടും...(2)
ഭരമേറ്റ കാര്യമേതും ആശ്വാസദായകന്‍-
മിഴിവോടെ പൂര്‍ത്തിയാക്കുവാനും
കഴിവേകിടും......(പിതാവേ....)

അനുസ്യൂതമാരിലും നീ വന്നു വാഴുകില്‍
ബലഹീന ജീവിതം ജയമാര്‍ന്നിടും....(2)
ഭയമേതും ഏശിടാതെ ഏതേതു ക്ലേശവും-
അവനായി ഏറ്റുവാങ്ങിടാനും
മനസ്സാകണം.....(പിതാവേ....)

തന്നാലും നാഥാ ആത്മാവിനെ....

തന്നാലും നാഥാ ആത്മാവിനെ
ആശ്വാസദായകനേ...
തന്നാലും നാഥാ നിന്‍ ജീവനെ
നിത്യസഹായകനേ...(2)

അകതാരിലുണര്‍വ്വിന്‍റെ പനിനീരുതൂകി
അവിരാമം ഒഴുകി വരൂ
വരദാനവാരിധേ ഫലമേകുവാനായ്
അനുസ്യൂതമൊഴുകി വരൂ...(2).........തന്നാലും.....

പാപവും പുണ്യവും വേര്‍തിരിച്ചേകുന്ന
ജ്ഞാനമായ് ഒഴുകി വരൂ
ആത്മീയ സന്തോഷം ദാസരില്‍ നല്‍കുന്ന
സ്നേഹമായ് ഒഴുകി വരൂ....(2)........തന്നാലും...

കൊല്ലപ്പെട്ടിട്ടും നില്‍ക്കും കുഞ്ഞാടെ....

കൊല്ലപ്പെട്ടിട്ടും നില്‍ക്കും കുഞ്ഞാടെ
നിന്നെ വാഴ്ത്തുന്നു ഞങ്ങള്‍ നിന്നെ വാഴ്ത്തുന്നു....(4)

ത്രാണി പോയിട്ടും ചോര വാര്‍ന്നിട്ടും
നില്‍ക്കുകയാണല്ലോ കുഞ്ഞാട് നില്‍ക്കുകയാണല്ലോ...(2)
(കൊല്ലപ്പെട്ടിട്ടും.........)

മുള്‍മുടി ചൂടീട്ടും ഉള്ളു തകര്‍ന്നിട്ടും
നില്‍ക്കുകയാണല്ലോ കുഞ്ഞാട് നില്‍ക്കുകയാണല്ലോ...(2)
(കൊല്ലപ്പെട്ടിട്ടും.........)

കുരിശുചുമന്നിട്ടും കൈപ്പുകുടിച്ചിട്ടും
നില്‍ക്കുകയാണല്ലോ കുഞ്ഞാട് നില്‍ക്കുകയാണല്ലോ...(2)
(കൊല്ലപ്പെട്ടിട്ടും.........)

സ്നേഹിതരൊറ്റീട്ടും യാതനയേറ്റിട്ടും
നില്‍ക്കുകയാണല്ലോ കുഞ്ഞാട് നില്‍ക്കുകയാണല്ലോ...(2)
(കൊല്ലപ്പെട്ടിട്ടും.........)

Wednesday, 5 February 2014

നന്മ നേരുമമ്മ...വിണ്ണിന്‍ രാജകന്യ
ധന്യ സര്‍വ്വ വന്ദ്യ...മേരീ ലോക മാതാ.....(2)

കണ്ണിലുണ്ണിയാകും ഉണ്ണിയേശു തന്‍റെ
അംബയായ ദേവി...മേരീ ലോക മാതാ.....(2).....നന്മ.....

മാതാവേ...മാതാവേ...മണ്ണിന്‍ ദീപം നീയേ
നീയല്ലോ നീയല്ലോ നിത്യസ്നേഹ ധാര.....(2)
കുമ്പിള്‍ നീട്ടും കയ്യില്‍ സ്നേഹം തൂകും മാതാ
കാരുണ്യാധി നാഥാ മേരീ ലോക മാതാ.....(2)

പാവങ്ങള്‍ പൈതങ്ങള്‍ പാദം കൂപ്പി നില്‍പ്പൂ
സ്നേഹത്തിന്‍ കണ്ണീരാല്‍ പൂക്കള്‍ തൂകി നില്‍പ്പൂ....(2)
ആശാപൂരം നീയേ...ആശ്രയതാരം നീയേ
പാരിന്‍ തായ നീയേ മേരീ ലോകമാതാ....(2)...നന്മ....

ജീവന്‍റെ അപ്പമായ് വന്നൂ എന്‍റെ നാഥനാം ഈശോയിന്നെന്നില്‍....

ജീവന്‍റെ അപ്പമായ് വന്നൂ
എന്‍റെ നാഥനാം ഈശോയിന്നെന്നില്‍
ദ്യോവിന്‍റെ വാതില്‍ തുറന്നൂ
തന്‍റെ ദാനങ്ങളെന്നില്‍ ചൊരിഞ്ഞു.....(ജീവന്‍റെ....)

ദാഹത്താല്‍ കേഴുമ്പോള്‍ നാഥന്‍
എന്‍റെ ദാഹം ശമിപ്പിച്ചു തന്നു
ക്ലേശത്താല്‍ നീറുമ്പോഴെല്ലാം 
എന്‍റെ ക്ലേശങ്ങള്‍ ഏല്‍ക്കാന്‍ അണഞ്ഞു
തീരാത്ത തീരാത്ത സ്നേഹം നാഥന്‍ 
തോരാതെ തോരാതെ ഏകി....(2)...ജീവന്‍റെ.....

രോഗത്തിന്‍ നേരത്ത് നാഥന്‍
എന്‍റെ ഗേഹത്തില്‍ പങ്കാളിയായി
ചാരത്തു വന്നെത്തി വേഗം
ദിവ്യ സൌഖ്യത്തിനാനന്ദം ഏകി
തീരാത്ത തീരാത്ത സ്നേഹം നാഥന്‍
തോരാതെ തോരാതെ ഏകി....(2)...ജീവന്‍റെ.....

കാവല്‍ മാലാഖമാരെ കണ്ണടയ്ക്കരുതേ....

കാവല്‍ മാലാഖമാരെ കണ്ണടയ്ക്കരുതേ
താഴെയീ പുല്‍ത്തൊട്ടിലില്‍
രാജരാജന്‍ മയങ്ങുന്നു......(2)

ഉണ്ണീ ഉറങ്ങ്‌....ഉണ്ണീ ഉറങ്ങ്‌...ഉണ്ണീ ഉറങ്ങുറങ്ങ്...

തളിരാര്‍ന്ന പൊന്മേനി നോവുമേ
കുളിരാര്‍ന്ന വൈക്കോലിന്‍ തൊട്ടിലല്ലേ...(2)
സുഖസുഷുപ്തി പകര്‍ന്നീടുവാന്‍
തൂവല്‍ കിടക്കയൊരുക്കൂ.......(2)......കാവല്‍.....

നീലനിലാവല നീളുന്ന ശാരോണ്‍
താഴ്വര തന്നിലെ പനിനീര്‍പ്പൂവേ.....(2)
തേന്‍ തുളുമ്പും ഇതളുകളാല്‍
നാഥനു ശൈയ്യയൊരുക്കൂ.....(2).....കാവല്‍.....

യോര്‍ദ്ദാന്‍ നദിക്കരെ നിന്നണയും
പൂന്തേന്‍ മണമുള്ള കുഞ്ഞിക്കാറ്റെ.....(2)
പുല്‍കിയുണര്‍ത്തല്ലേ നാഥന്‍ ഉറങ്ങട്ടെ
പരിശുദ്ധ രാത്രിയല്ലേ......(2)......കാവല്‍.....

ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍...

ഇടയനെ വിളിച്ചു ഞാന്‍ കരഞ്ഞപ്പോള്‍
ഉടനവനരികില്‍ അണഞ്ഞരുളി
ഭയന്നൊരു നിമിഷവും തളരരുതെ
ഉറങ്ങുകില്ല മയങ്ങുകില്ല
നിന്‍റെ കാല്‍ വഴുതാനിടയാകുകില്ല....(2)....ഇടയനെ....

പച്ചയാം പുല്‍മേട്ടില്‍ നയിക്കാം
ജീവജലം നല്‍കി നിന്നെ ഉണര്‍ത്താം.....(2)
ഇരുളല വീഴും താഴ്വരയില്‍
വഴിതെളിച്ചെന്നും കൂടെ വരാം.....(2)
വഴിതെളിച്ചെന്നും കൂടെ വരാം........(ഇടയനെ...)

എന്‍റെ തോളില്‍ ഞാന്‍ നിന്നെ വഹിക്കാം
നൊമ്പരങ്ങള്‍ എന്നും ഞാനകറ്റാം....(2)
മുറിവുകളേറും മാനസത്തില്‍
അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം....(2)
അനുദിനം സ്നേഹം ഞാന്‍ നിറയ്ക്കാം......(ഇടയനെ....)

ആബ്ബാ ദൈവമേ അലിയും സ്നേഹമേ....

ആബ്ബാ ദൈവമേ അലിയും സ്നേഹമേ
ആശാ നാളമേ അഭയം നല്‍കണേ

നിന്‍റെ ദിവ്യ രാജ്യം മന്നിടത്തില്‍ വരണം
നിന്‍റെ ഉള്ളം ഭൂവിലെങ്ങും നിറയാന്‍
മണ്ണും വിണ്ണും പാടും നിന്‍റെ പുണ്യഗീതം
പാരിടത്തില്‍ ദൈവരാജ്യം പുലരാന്‍
അന്നന്നുള്ള ദിവ്യഭോജ്യം 
ഞങ്ങള്‍ക്കെന്നും നല്‍കീടണം
താതനാം മഹേശനെ......(2).........(ആബ്ബാ......)

സ്വര്‍ഗ്ഗരാജ്യ സീയോനില്‍
വാനദൂതരെല്ലാരും
കീര്‍ത്തിക്കും രാജാവേ...
മന്നിടത്തില്‍ മാലോകര്‍
ആമോദത്തോടൊന്നായി
പൂജിക്കും രാജാവേ........(2).....നിന്‍റെ ദിവ്യ....

അദ്ധ്വാനിച്ചിടുന്നോനും
ഭാരം വഹിക്കുന്നോനും
ആലംബം നീയല്ലോ
പ്രത്യാശിച്ചിടുന്നോര്‍ക്ക്
നിത്യരക്ഷ എകീടും
ആനന്ദം നീയല്ലോ......(2)......നിന്‍റെ ദിവ്യ....

ലോകം മുഴുവന്‍ സുഖം പകരാനായ്....

ലോകം മുഴുവന്‍ സുഖം പകരാനായ്
സ്നേഹദീപമേ മിഴി തുറക്കൂ....(2)
കഥന നിവാരണ കനിവിന്‍ ഉറവേ
കാട്ടിന്‍ നടുവില്‍ വഴി തെളിക്കൂ....(ലോകം...)

പരീക്ഷണത്തിന്‍ വാള്‍മുനയേറ്റി
പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍
ഹൃദയക്ഷതിയായ് രക്തം ചിന്തി
മിഴിനീര്‍ പുഴയില്‍ താഴുമ്പോള്‍
താങ്ങായ് തണലായ്‌ ദിവ്യഔഷധിയായ്
താതാ നാഥാ കരം പിടിക്കൂ.....(ലോകം....)

പുല്ലില്‍ പൂവില്‍ പുഴുവില്‍ കിളിയില്‍
വന്യജീവിയില്‍ വനശരനില്‍
ജീവബിന്ദുവിന്‍ അമൃതം തൂകി
ലോകപാലകാ ജഗതീശാ
ആനന്ദത്തിന്‍ അരുണകിരണമായ്
അന്തകാരമിതില്‍ അവതരിക്കൂ....(ലോകം....)

സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്ത്തുന്നു....

സങ്കീര്‍ത്തനങ്ങള്‍ നീതിമാനെ വാഴ്ത്തുന്നു
മണ്ണും വിണ്ണും അതേറ്റുപാടുന്നു....(2)
പീഢിതരേ ദാവീദിന്‍ പുത്രനിതാ
മര്‍ദ്ദിതരെ മംഗളമാം സൂക്തമിതാ....(2)
മര്‍ദ്ദകരെ ദൈവത്തെ ഭയപ്പെടുവീന്‍
ചൂഷകരെ ശിക്ഷകളുണ്ടോര്‍ത്തോളിന്‍...(2).......സങ്കീ.....

അനാദിയായോന്‍ വാഴുമ്പോള്‍
ദു:ഖമെന്തിനു മാനവരെ 
സത്യമറിയൂ സാക്ഷികളെ....(2)
പാപ മനസ്സില്‍ ശാന്തി അരുളും
ധ്യാന സവിധം ഈയാശയം.......(സങ്കീര്‍ത്തനങ്ങള്‍...)

പിതാവിനെ നാം വാഴ്ത്തുമ്പോള്‍
സത്യമുണരും പാവനമായ്
മിഥ്യമറയും മാനവരെ...(2)
നീല നഭസ്സില്‍ സൂര്യകിരണം
പോലെ തെളിയും ഈയാശയം...(2)