Tuesday, 4 February 2014

എന്‍ മനോഫലകങ്ങളില്‍....

എന്‍ മനോഫലകങ്ങളില്‍
നിന്‍റെ കല്പനയോടെ ഈ..
ജീവിതമാം സീനായ് മാമലയില്‍ 
എരിതീ ചെടിയായ് വളരേണമേ യഹോവേ...(എന്‍...)

മോശയാല്‍ യഹൂദരില്‍
മോചനം ചൊരിഞ്ഞവനേ......(2)
മനസിലെ..മരുവിലും
സമാഗമന കൂടാരവുമായി
നില്‍പ്പൂ നിന്‍ മുന്നില്‍ ഞാന്‍
എന്‍റെ പാപം അകറ്റണമേ......(എന്‍.....)

എന്‍റെ ഈ ശരീരവും
ജീവനും പൊതിഞ്ഞിടുവാന്‍....(2)
മുകളില്‍ നീ മുകിലുപോല്‍
പരന്നൊഴുകണെ ഈ മരുഭൂവില്‍
പാറയില്‍ വെള്ളമായ്
എന്‍റെ ദാഹമകറ്റണമേ.....(എന്‍....)

No comments:

Post a Comment