Wednesday, 5 February 2014

ആലയം ഉയര്‍ത്തി... ദേ..വാലയം ഉയര്‍ത്തി.....

ആലയം ഉയര്‍ത്തി...
ദേ..വാലയം ഉയര്‍ത്തി......(2)
അള്‍ത്താര ഞങ്ങളൊരുക്കി
യറുശലേമിന്‍ രാജകുമാരാ
എഴുന്നള്ളേണമേ...ഇവിടെ..
യറുശലേമിന്‍ രാജകുമാരാ
എഴുന്നള്ളേണമേ....ഇവിടെ.. 
എഴുന്നള്ളേണമേ.......(ആലയം......)

എദനിലന്നു വിളഞ്ഞ കനിയില്‍
യഹോവ തന്‍ തീരാത്ത വേദനയില്‍....(2)
നഷ്ടപ്പെട്ട പറുദീസയിലെത്താന്‍
കഷ്ടപ്പെടുന്നവര്‍ക്കായി....(2)
നീ തെളിച്ചൂ.....നീ തെളിച്ചൂ...
നിത്യജീവന്‍റെ വെളിച്ചം.....(2)
ആഹ...ഹ...ആഹ....ഹ.......(ആലയം.....)

കെല്‍പ്പക്ഷയങ്ങളില്‍ കൂട്ടായി നില്‍ക്കുന്ന
രക്ഷക സങ്കേതം തേടിയെത്തും....(2)
മേഞ്ഞുതീരാത്തോരജഗണങ്ങള്‍ ഞങ്ങള്‍
മേച്ചില്‍ പുറങ്ങളില്‍ ഇന്നും.....(2)
നീ നയിക്കൂ....നീ നയിക്കൂ.....
നിത്യ വീഥിയില്‍ ഞങ്ങളെ....(2)
ആഹ.....ഹ....ആഹ.....ഹ.............(ആലയം...)

No comments:

Post a Comment