Wednesday, 5 February 2014

കര്‍ത്താവേ നിന്‍ പാദത്തില്‍...

കര്‍ത്താവേ നിന്‍ പാദത്തില്‍
ഞാനിതാ വന്നീടുന്നു...
എന്നേ ഞാന്‍ സമ്പൂര്‍ണ്ണമായ്
നിന്‍ കയ്യില്‍ തന്നീടുന്നു........(കര്‍ത്താവേ....)

എല്ലാം ഞാനേകീടുന്നെന്‍ 
മാനസം ദേഹി ദേഹം
നിന്‍ ഹിതം ചെയ്തീടുവാന്‍
എന്നേ സമര്‍പ്പിക്കുന്നു......(കര്‍ത്താവേ....)

പോകട്ടെ നിനക്കായ് ഞാന്‍
പാടു സഹിച്ചീടുവാന്‍
ഓടട്ടെ നാടെങ്ങും ഞാന്‍
നിന്‍ നാമം ഘോഷിക്കുവാന്‍.....(കര്‍ത്താവേ....)

ഹാലേലൂയ്യാ മഹത്വം
സ്തോത്രമെന്‍ രക്ഷകന്
ഹാലേലൂയ്യാ കീര്‍ത്തനം
പാടും ഞാന്‍ കര്‍ത്താവിന്.....(കര്‍ത്താവേ....)

No comments:

Post a Comment