Tuesday, 4 February 2014

മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന

മഞ്ഞു പൊതിയുന്ന മാമരം കോച്ചുന്ന
മലനിര തിളങ്ങുന്ന ബേദ്ലെഹേമില്‍........(2)
യൌസേപ്പും മേരിയും മുട്ടി വിളിക്കുന്നു
ഈ ലോകനാഥന്നിടം തരില്ലേ.................(2)...മഞ്ഞു.....

അകമേ ഇടമൊന്നുമില്ലന്നറിഞ്ഞന്നു-
കാലിത്തൊഴുത്തൊന്നു അഭയമായ്‌ മുന്നില്‍.....(2)
പാരിന്‍റെ നാഥന്‍ പിറക്കും ഈ പുല്‍ക്കൂട്‌
മണ്ണിന്‍റെ മക്കള്‍ക്കടങ്ങാത്തനുഗ്രഹം......(2)...മഞ്ഞു.....

ഹേമന്തരാവിന്നോരാനന്ദമായന്നു
ഹര്‍ഷം വിതയ്ക്കാന്‍ ജനിച്ചോരെന്‍ നാഥാ.....(2)
ആമോദം പൂക്കുന്ന കഥനം തളിര്‍ക്കുന്ന
മര്‍ത്ത്യന്‍റെ സ്വപ്നങ്ങള്‍ക്കൊടുങ്ങാത്ത സായൂജ്യം..(2)

(മഞ്ഞു.....)

No comments:

Post a Comment