Sunday, 16 March 2014

കരയുന്ന മിഴികളില്‍ കണ്ണീര്‍ തുടയ്ക്കുവാന്‍

കരയുന്ന മിഴികളില്‍ കണ്ണീര്‍ തുടയ്ക്കുവാന്‍
കാരുണ്യരൂപാ വരുമോ...(2)
നീറുന്ന ഹൃദയത്തില്‍ സാന്ത്വനമേകുവാന്‍
ആശ്വാസദായകാ വരുമോ...(2).......കരയുന്ന.....

മാറാത്ത വ്യാധിയാല്‍ നീറും ശരീരത്തില്‍
സൌഖ്യം പകരുവാന്‍ വരുമോ...(2)
നൈരാശ്യമേറി ഞാന്‍ താണടിഞ്ഞീടവേ
ആനന്ദമായി നീ വരുമോ....(2)......കരയുന്ന......

സ്നേഹിതര്‍ പോലുമിന്നെന്നെ പിരിയുമ്പോള്‍
സ്നേഹിതനായി നീ വരുമോ...(2)
മാറാത്ത സ്നേഹിതനാണ് നീയെന്നതില്‍
വിശ്വസിക്കാന്‍ കൃപ തരുമോ...(2)........കരയുന്ന.....

യാഗമായോനേ..പാഹിമാംദേവാ സുരലോക നാഥനെ

യാഗമായോനേ..പാഹിമാംദേവാ
സുരലോക നാഥനെ 
പാദാന്തികെ ഞാനണയുന്നിതാ
ജീവനാഥനേ...പാപനാശകാരണാ
സര്‍വ്വനാശമോചകാ
സാമോദം ഞാനാ നാമം വാഴ്ത്തുമേ...

[സന്തതവന്ദിതനീശ്വരനന്ദനനേശുമഹേശ്വരനെ
എന്തൊരുസുന്ദരനുന്നതദേവന്‍ഈവരദായകനെ
സങ്കടമോചകനാശ്രിതവത്സലനത്ഭുതജാതകനെ
നിന്‍തിരുപാദംശരണംതരണംജീവിതപാലകനെ]

ആത്മനാഥനെ....ആത്മമാരിയായ്
ചൊരിയൂ നിന്‍ ജീവനെ
നിന്‍നാമമനുപമ ദാനമേ
കാരുണ്യാഴിയേ....കാഞ്ച്യസൂര്യശോഭിതം
ആശ്രിതപാലകാ സ്തുതേ
പാവനഭാവമെനിക്കേകണേ....(സന്തത......)

തേടിവന്നുനീ....ശാപഭൂവിതില്‍
നാശയോഗ്യനേഴയേ
നിന്‍ പാത മറന്ന കുഞ്ഞാടിനെ
എന്തൊരാനന്ദം...നിന്നെ കണ്ടമാത്രയില്‍
ശാന്തിയേകി നീമുതാ
സാന്ത്വനനായകാ നമോസ്തുതേ....(സന്തത......)

വാനമേഘങ്ങള്‍...കാത്തുകാത്തിതാ
രാജരാജനാഗമം
കാന്താവരവിനെന്തു താമസം
ജ്യോതിസ്സാകുമേ...പാപമാകെ നീങ്ങുമേ
നീ വരുന്ന വേളയില്‍ ദൈവത്തിന്‍ കാഹളം കേള്‍ക്കുമേ..
(സന്തത.....)

ഹല്ലേലൂയ്യാ ഗീതം പാടാം...

ഹല്ലേലൂയ്യാ ഗീതം പാടാം

[ഹല്ലേലൂയ്യാ ഗീതം പാടാം....(2)]
ആര്‍ത്തുപാടാം [ഏറ്റുപാടാം]
ഹല്ലേലൂയ്യാ....[ഹല്ലേലൂയ്യാ
ഗീതം പാടാം...]......(2)

വചനം....വചനം....
[ആ....വചനം] ശ്രവിച്ചു നിങ്ങള്‍ ശുദ്ധരാകുവിന്‍...(2)
സുവിശേഷത്തില്‍ വിശ്വസിക്കുവീന്‍
ആ....ആ....വിശ്വസിക്കുവീന്‍...(2).... ഹല്ലേലൂയ്യാ...

സ്നേഹം...സ്നേഹം....
[ആ...സ്നേഹം] പങ്കുവച്ചു മക്കളാകുവീന്‍...(2)
പരമപിതാവിന്‍ മക്കളാകുവീന്‍
ആ....ആ....മക്കളാകുവീന്‍...(2).... ഹല്ലേലൂയ്യാ....

എന്നേയും ഓര്‍ക്കേണമേ യേശുവേ...

എന്നേയും ഓര്‍ക്കേണമേ യേശുവേ
നീ വീണ്ടും വന്നീടുമ്പോള്‍-രാജാവായ്‌
നീ വീണ്ടും വന്നീടുമ്പോള്‍....(2)

അപ്പാ ഞാന്‍ നിന്നോടും സ്വര്‍ഗ്ഗത്തോടും
പാപങ്ങള്‍ ചെയ്തുപോയി...(2)
മകനെന്ന പേരിനു യോഗ്യനല്ല ഇനി
ദാസനായ് സ്വീകരിക്കൂ-നിന്‍
മകനെന്ന പേരിനു യോഗ്യനല്ല ഇനി
ദാസനായ് സ്വീകരിക്കൂ.....(എന്നെയും ....)

സ്വന്തനേട്ടം മാത്രം കാംഷിച്ചുജീവിച്ചു
ചെയ്തുപോയ്‌ അപരാധങ്ങള്‍...(2)
രക്ഷയിന്‍ സന്തോഷം തിരികെ നല്‍കേണമേ
ആത്മാവിനാല്‍ നിറയാന്‍- നിന്‍
രക്ഷയിന്‍ സന്തോഷം തിരികെ നല്‍കേണമേ
ആത്മാവിനാല്‍ നിറയാന്‍....(എന്നെയും...)

നിന്‍ കരുണ എത്രയോ അതുല്യമേ....

നിന്‍ കരുണ എത്രയോ അതുല്യമേ
നിന്‍ ദയയോ എത്രയോ ദീര്‍ഘമേ
നിന്‍ സ്നേഹം എത്രയോ ആനന്ദമേ
ഞാന്‍ നിന്‍ കൃപയാലെന്നെന്നും ജീവിക്കുന്നു...(നിന്‍...)

കൂരിരുള്‍ താഴ്‌വരയില്‍ നടന്നാലും
നീയെന്നെ കൈവിടില്ല...(2)
മരണത്തിന്‍ നിഴലില്‍ ഞാനായിരുന്നാലും
നീയെന്നെ വിടുവിക്കും...(2) നിന്‍ കരുണ....

ഉറ്റവരെല്ലാരും കൈവെടിഞ്ഞാലും
നീയെന്നെ കൈവിടില്ല...(2)
ശത്രുവിന്‍ കൈയ്യില്‍ ഞാനകപ്പെട്ടാലും
നീയെന്നെ വിടുവിക്കും...(2) നിന്‍ കരുണ....

കണ്ണുനീര്‍ മാറി വേദനകള്‍ എന്നു മാറുമോ

കണ്ണുനീര്‍ മാറി വേദനകള്‍ എന്നു മാറുമോ
നിന്ദകള്‍ മാറി നല്ല ദിനം എന്നു കാണുമോ...(2)

ഭാരം പ്രയാസങ്ങള്‍ എറിടുമ്പോള്‍ 
നിന്‍റെ പൊന്‍മുഖം....(2)
തേടി സഹായം നേടുമേ ഞാന്‍
പൊന്നുനാഥനേ...(2)..... കണ്ണുനീര്‍...

ശാശ്വതമാമെന്‍ പാര്‍പ്പിടമേ 
അല്ലീ ഭൂമിയില്‍...(2)
ഭൂതലേ ഞാനൊരു അന്യനല്ലോ
യാത്ര ചെയ്യുവോന്‍...(2) കണ്ണുനീര്‍....

പൊന്‍കരം നീട്ടി താങ്ങണമേ
യേശു നായകാ...(2)
നിന്‍ തിരുമാര്‍വ്വില്‍ ചായുവോളോം
ഈ നിന്‍ ദാസനെ...(2) കണ്ണുനീര്‍...

വെളിവുനിറഞ്ഞോ-രീശോ നിന്‍ വെളിവാല്‍ കാണുന്നു

വെളിവുനിറഞ്ഞോ-രീശോ നിന്‍ വെളിവാല്‍ കാണുന്നു
വെളിവീ-യടിയാ-രഖിലാതാരമതാം വെളിവും നീ
കാന്ത്യാ ഞങ്ങളെ നീ-താ-തന്‍
കതിരേ ശോഭിപ്പി-ക്കെന്നും

വെളിവിന്‍ തട്ടില്‍ വസിക്കും പുണ്യനിധേ പരിശുദ്ധാ
വേണ്ടാ കഷ്ടത വീണ്‍ചിന്തയുമടിയാ-രീന്നൊഴിക്ക
സല്‍ക്രീയകള്‍ക്കു മന-ശുദ്ധ്യ
സംഗതി വരണേ ഞ-ങ്ങള്‍ക്ക്

ഹാബേലിന്‍ കുഞ്ഞാടും നോഹിനുടെ കാഴ്ചയതും
അ-ബ്ര-ഹാം തന്‍ ബലിയും കൈക്കൊണ്ട കര്‍ത്താവേ
നോമ്പും പ്രാര്‍ത്ഥനയും കൈ-കൊണ്ട്
അന്‍പാലടിയാരെ കാ-ക്ക

മോചനമതിനായ് പാപികളെ വരുവീന്‍ യാചിപ്പീന്‍
മുട്ടുന്നോര്‍ക്കു തുറന്നിടുമേ നാഥന്‍ തന്‍ വാതില്‍
യാചിക്കുന്നോന്‍ പ്രാ-പി-ക്കും
അന്വേഷിപ്പോന്‍ കൈ-ക്കൊ-ള്ളും

കര്‍ത്താവേ നിന്‍ രക്ത ശരീരങ്ങള്‍ കൈക്കൊണ്ട്
ഭക്തരതായി മരിച്ചോര്‍ക്കരുളണമേ നല്ലോര്‍മ്മ
നിന്‍റെ മഹത്വമുദി-ക്കും നാ-ള്‍
നില്‍ക്കണമവര്‍ വല ഭാ-ഗത്തില്‍

ഉണരൂ മനസേ...പകരൂ ഗാനാമൃതം..

ഉണരൂ മനസേ...പകരൂ ഗാനാമൃതം..
തെളിയൂ തിരികളെ...രാജരാജ സന്നിധിയില്‍...(2)

പനിനീര്‍ പൂവിതളില്‍ പതിയും തൂമഞ്ഞുപോല്‍
ഒരു നീര്‍ക്കണമായ് അലിയാം ഈ കാസയില്‍
തിരുനാമജപമാലയില്‍ ഒരു രാഗമായ് ഉയരാം...(2)
(ഉണരൂ.....)

മണിനാദം ഉയരുന്നു മനസ്സില്‍ നീ നിറയുന്നു
യേശുവേ ദേവസുതാ...വരമാരി ചൊരിയണമേ
പരിപാവനനാം പരനെ പദതാരിലെന്നഭയം...(2)
(ഉണരൂ.....)

Thursday, 6 March 2014

അതിവേഗത്തിലോടിപോകും...

അതിവേഗത്തിലോടിപോകും
നിന്‍റെ എതിരുകള്‍ എന്നേക്കുമായ്...(2)
തളര്‍ന്നു പോകരുതേ..നീ 
തളര്‍ന്നു പോകരുതേ....(2) ....അതിവേഗത്തില്‍...

പഴിയും ദുഷിയും വന്നിടുമ്പോള്‍
ഭാരങ്ങള്‍ നിന്നില്‍ എറിടുമ്പോള്‍...(2)
തളര്‍ന്നു പോകരുതേ..നീ 
തളര്‍ന്നു പോകരുതേ....(2) ....അതിവേഗത്തില്‍...

പെറ്റമ്മ നിന്നെ മറന്നാലും
മറക്കാത്ത നാഥന്‍ കൂടെയുണ്ട്...(2)
തളര്‍ന്നു പോകരുതേ..നീ
തളര്‍ന്നു പോകരുതേ....(2) ....അതിവേഗത്തില്‍...

രാജാധിരാജന്‍ വരുന്നു
അക്കരെ നാട്ടില്‍ ചേര്‍ത്തിടുവാന്‍...(2)
തളര്‍ന്നു പോകരുതേ..നീ
തളര്‍ന്നു പോകരുതേ....(2) ....അതിവേഗത്തില്‍...



പരിശുദ്ധന്‍ മഹോന്നത ദേവന്‍ പരമെങ്ങും വിളങ്ങും മഹേശന്‍

ഹാ..ഹാ...ഹാ...ഹാലേലൂയ്യാ..... (8)                        

പരിശുദ്ധന്‍ മഹോന്നത ദേവന്‍
പരമെങ്ങും വിളങ്ങും മഹേശന്‍ 
സ്വര്‍ഗ്ഗീയ സൈന്യങ്ങള്‍ വാഴ്ത്തി സ്തുതിക്കുന്ന
സ്വര്‍ലോകനാഥനാം മശിഹാ.... (2)

ഹാ..ഹാ...ഹാ...ഹാലേലൂയ്യാ..... (8)

അവനത്ഭുത മന്ത്രിയാം ദൈവം
നിത്യതാതനും വീരനാം ദൈവം
ഉന്നതദേവന്‍ നീതിയിന്‍ സൂര്യന്‍
രാജാധിരാജനാം മശിഹാ....... (2)

ഹാ..ഹാ...ഹാ...ഹാലേലൂയ്യാ..... (8)

കോടാകോടിതന്‍ ദൂതസൈന്യവുമായ്
മേഘാരൂഢനായ് വരുന്നിതാ വിരവില്‍
തന്‍പ്രീയസുതരെ തന്നോടു ചേര്‍പ്പാന്‍
വേഗം വരുന്നേശുമശിഹാ.... (2)

ഹാ..ഹാ...ഹാ...ഹാലേലൂയ്യാ..... (8)

ദൈവകുഞ്ഞാടെ ആത്മനാഥനേ [അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു

ദൈവകുഞ്ഞാടെ ആത്മനാഥനേ
[അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
കൊല്ലപ്പെട്ടവനെ ജീവനാഥനെ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു.....(ദൈവ....)]

[ഹാലേലൂയ്യാ...ഹാലേലൂയ്യാ
ഹാലേലൂയ്യാ അമേന്‍... (2)
ആരാധിക്കുന്നു ഞങ്ങള്‍ ആരാധിക്കുന്നു
ഹാലേലൂയ്യാ അമേന്‍... (2)]

ആ....ആ....ആ.....ആ.....

ദൈവപിതാവേ സ്നേഹതാതനേ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
പരിശുദ്ധാത്മാവേ ജീവാഗ്നിയേ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു....(ഹാലേലൂയ്യാ....)

ഉദ്ധിതനായവനേ യേശുരാജനേ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു
ലോകരക്ഷകനേ പാപമോചകനേ
അങ്ങേ ഞങ്ങള്‍ ആരാധിക്കുന്നു....(ഹാലേലൂയ്യാ...)

[ആമീന്‍ ആമീന്‍ യേശുനാഥാ
ആമീന്‍ ആമീന്‍ ദൈവപുത്രാ
ആമീന്‍ ആമീന്‍ സര്‍വ്വശക്താ
നിത്യപിതാവേ...(3).... (ഹാലേലൂയ്യാ...)]

യേരുശലേമിലെ വന്‍മലമേല്‍ ഓരുകിലെന്നെ ആരേറ്റി..

യേരുശലേമിലെ വന്‍മലമേല്‍
ഓരുകിലെന്നെ ആരേറ്റി...(2)
വരവാഹനനായ് പുരി പൂകും
പരസുതനെ ഞാന്‍ കാണുന്നു

ഓശാനാ....ഓശാനാ...ദാവീദാത്മജനോശാനാ...(2)

നിതിയന്മാരുടെ തിരുനിവഹം
നടകൊള്ളുന്നു പുരോഭൂവില്‍...(2)
ശ്ലീഹന്മാരുടെ ദിവ്യഗണം
പിന്നണി ചേര്‍ന്നു വരുന്നല്ലോ

ഓശാനാ....ഓശാനാ...ദാവീദാത്മജനോശാനാ...(2)

സൈത്തിന്‍ കൊമ്പുകളേന്തിയിതാ
പിഞ്ചുകിടാങ്ങള്‍ പാടുന്നു...(2)
ഭൂസ്വര്‍ഗ്ഗങ്ങളില്‍ ഓശാനാ
ദാവീദാത്മജനോശാനാ

ഓശാനാ....ഓശാനാ...ദാവീദാത്മജനോശാനാ...(2)

കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍...

കണ്ണുനീര്‍ താഴ്വരയില്‍ ഞാനേറ്റം വലഞ്ഞിടുമ്പോള്‍
കണ്ണുനീര്‍ വാര്‍ത്തവനെന്‍ കാര്യം നടത്തിത്തരും
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ

കൂരിരുള്‍ പാതയതോ ക്രൂരമാം ശോധനയോ
കൂടിടും നേരമതില്‍ ക്രൂശിന്‍ നിഴല്‍ നിനക്കായ്
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ

തീച്ചൂള സിംഹക്കുഴി പൊട്ടക്കിണര്‍ മരുഭൂമി
ജയില്‍ അറ നീര്‍ച്ച വാളോ മരണമോ വന്നിടട്ടെ
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ

ദാഹിച്ചു വലഞ്ഞു ഞാന്‍ ഭാരത്താല്‍ വലഞ്ഞിടുമ്പോള്‍
ദാഹം ശമിപ്പിച്ചവന്‍ ദാഹജലം തരുമേ
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ

ചെങ്കടല്‍ തീരമതില്‍ തന്‍ ദാസര്‍ കേണതുപോല്‍
ചങ്കിനു നേരേ വരും വന്‍ഭാരം മാറിപ്പോകും
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ

കാലങ്ങള്‍ കാത്തിടുന്നേ കാന്താ നിന്‍ ആഗമനം
കഷ്ടത തീര്‍ന്നിടുവാന്‍ കാലങ്ങള്‍ ഏറെയില്ല
നിന്‍ മനം ഇളകാതെ... നിന്‍ മനം പതറാതെ...
നിന്നോടു കൂടെയെന്നും ഞാനുണ്ട് അന്ത്യം വരെ

ദൈവപിതാവേ അങ്ങയെ ഞാന്‍ ....

ദൈവപിതാവേ അങ്ങയെ ഞാന്‍ 
ആരാധിക്കുന്നു സ്തുതിക്കുന്നു
ജീവനുമെന്‍റെ സര്‍വ്വസ്വവും
മുമ്പിലണച്ചു കുമ്പിടുന്നു...(2)

യേശുവേ നാഥാ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു
ജീവനുമെന്‍റെ സര്‍വ്വസ്വവും
മുമ്പിലണച്ചു കുമ്പിടുന്നു...(2)

പാവനാത്മാവേ അങ്ങയെ ഞാന്‍
ആരാധിക്കുന്നു സ്തുതിക്കുന്നു
ജീവനുമെന്‍റെ സര്‍വ്വസ്വവും
മുമ്പിലണച്ചു കുമ്പിടുന്നു...(2)

രക്ഷകാ ഗായകാ പാലകാ നമോ...

രക്ഷകാ ഗായകാ പാലകാ നമോ
[രക്ഷകാ ഗായകാ പാലകാ നമോ]

സ്നേഹത്തിന്‍ വീണയാം യേശുനാഥാ
വാഴ്ത്തിടാം ഞങ്ങള്‍ വണങ്ങിടാം...(2) രക്ഷകാ....

കമനീയരൂപനേ കാരുണ്യവാരിധേ
കരതാരില്‍ ഞങ്ങളെ കാത്തീടു നീ...(2)
കനക പ്രതീക്ഷകള്‍ രാഗം രചിക്കുമെന്‍
മനസ്സിന്നു താളമായ് നീ വരില്ലേ
നാഥാ നീ വരില്ലേ... രക്ഷകാ....

നൈവേദ്യമേകിടാം നറുമലര്‍ ആയിടാം
സ്വര്‍ലോക രാജനെ സര്‍വ്വേശ്വരാ...(2)
നിന്‍ ദിവ്യ ശോഭയില്‍ എന്നെ നയിക്കുവാന്‍
സ്നേഹത്തിന്‍ നാളമായ് നീ വരില്ലേ
നാഥാ നീ വരില്ലേ... രക്ഷകാ....

അപ്പവും വീഞ്ഞുമായ് നിന്‍ മാംസവും ചോരയും നീ

അപ്പവും വീഞ്ഞുമായ് നിന്‍
മാംസവും ചോരയും നീ
ഞങ്ങള്‍ക്ക് പങ്കുവച്ചില്ലേ
ഇവര്‍ ചെയ്ത പാപങ്ങള്‍ 
ഒരു മുള്‍ക്കിരീടമായ്
ശിരസ്സാ വഹിച്ചോരു ദേവാ

ജീവിതമാം കാല്‍വരിയില്‍
മരക്കുരിശുകള്‍ ചുമന്നിടുന്നിവരെന്നെന്നും...(അപ്പവും...)

അങ്ങേയ്ക്ക് ഞാന്‍ ജീവന്‍ തരാം
എന്നിലെ ശീമോന്‍ കളവുപറഞ്ഞാലും....(2)
പൂങ്കോഴി കൂവുമുമ്പൊരുവട്ടം പോലും
തള്ളിപ്പറയിക്കല്ലേ.....മനമേ.... (ജീവിതമാം...)

ചില നാണയം ചെറുചുംബനം
കുരിശേറ്റി യൂദാ ഗുരുദേവനേയും....(2)
ഭൂലോകം പോലും കാലടിയില്‍ വച്ചാലും
ഒറ്റു കൊടുപ്പിക്കല്ലേ....മനമേ.... (ജീവിതമാം...)

സന്തോഷമില്ലെന്നുള്ളില്‍ എന്നീശോയില്‍ ചേരുവോളോം

സന്തോഷമില്ലെന്നുള്ളില്‍ 
എന്നീശോയില്‍ ചേരുവോളോം
കണ്ണീരു തോരുകില്ല
എന്‍റെ ഈശോയെ കാണുവോളോം....(2)
ഈ ലോകം എമ്പാടും
എന്‍ കീഴില്‍ വന്നാലും
നാഥന്‍ എന്നില്‍ വാഴുന്നില്ലെങ്കില്‍
ശൂന്യം ജീവിതം..... (സന്തോഷം.....)

കണ്ണീര്‍ മായും ദു:ഖം തീരും ഈശോ എത്തുമ്പോള്‍
എന്‍ ഭാരം നീങ്ങും രോഗം മാറും തന്നില്‍ ചേരുമ്പോള്‍
എന്‍ ദാഹം തീര്‍ക്കാന്‍ നീ ചോലയായ്‌ വരും
എന്‍ പാപം നീക്കാന്‍ തിരുരക്തം ഏകിടും
എന്‍ ആശകളെല്ലാം യേശുവിന്‍ മുന്‍പില്‍
ഏകാം അങ്ങേ നാമം പുകഴ്ത്തിടാം.....(സന്തോഷം....)

ആരാരെല്ലാം സ്നേഹം നല്‍കാന്‍ കൂടെ പോന്നാലും
എന്നുമീലോകത്തിന്‍ സന്തോഷങ്ങള്‍ നേടിത്തന്നാലും
നിത്യം സ്നേഹിക്കാന്‍ എന്‍റെ ഈശോ മാത്രമിതാ
ലോകാന്ത്യത്തോളോം എന്‍റെ സ്വന്തം ആകുവാന്‍
സ്വര്‍ഗ്ഗരാജ്യത്തിലെന്നെ എത്തിക്കുവാനായ്
നിത്യം എന്നില്‍ വാസം ചെയ്യുമവന്‍....(സന്തോഷം....)

നീയെന്‍റെ പ്രാര്‍ത്ഥന കേട്ടു നീയെന്‍റെ മാനസം കണ്ടു

വാഴ്ത്തുന്നു ദൈ...വമേ...നിന്‍...മഹത്വം....
ആ.......ആ........ആ.......ആ.......
വാഴ്ത്തുന്നു രക്ഷകാ...നിന്‍റെ നാമം...
ആ.......ആ........ആ.......ആ.......

നീയെന്‍റെ പ്രാര്‍ത്ഥന കേട്ടു
നീയെന്‍റെ മാനസം കണ്ടു
ഹൃദയത്തിന്‍ അള്‍ത്താരയില്‍
വന്നെന്‍ അഴലിന്‍ കൂരിരുള്‍ മാറ്റി...(2) നീയെന്‍റെ....

പനിനീരു വിരിയുന്ന പറുദീസ നല്‍കി
പാരില്‍ മനുഷ്യനായ് ദൈവം....(2)
അതിനുള്ളില്‍ പാപത്തിന്‍ പാമ്പിനെ പോറ്റുന്നു
അറിയാതെ മര്‍ത്ത്യന്‍റെ കൈകള്‍...(2) നീയെന്‍റെ....

ചെന്നായ്ക്കളെ പോലും പുള്ളിമാനാക്കുന്ന
നിന്‍ സ്നേഹ മുന്തിരി പൂക്കള്‍...(2)
എന്നും ചൊരിയേണമീ ഭവനത്തിലെ
കണ്ണീരിന്‍ യോര്‍ദ്ദാന്‍ കരയില്‍...(2) നീയെന്‍റെ...

ഒരിക്കലെന്‍റെ നാഥന്‍ എന്നേശുതാതന്‍ മകനേ ...

ഒരിക്കലെന്‍റെ നാഥന്‍
എന്നേശുതാതന്‍ മകനേ എന്നെന്നെ വിളിച്ചു
എന്‍റെ മകനേ എന്നെന്നെ വിളിച്ചു...(2)
അതുകേട്ട മാത്രയില്‍ ഞാന്‍....
അവനായ് സമര്‍പ്പിച്ചു ഞാന്‍
എന്നെ അവനായ് സമര്‍പ്പിച്ചു ഞാന്‍....(ഒരിക്കലെന്‍റെ...)

ധൂര്‍ത്തനായി ഞാന്‍ നടന്നു
മോഹമെല്ലാം തകര്‍ന്നൂ
നാഥനെന്‍റെ ചാരെ വന്നൂ
വേദന ഞാന്‍ മറന്നൂ
കരുതിടുന്ന സ്നേഹമാണു
നന്മയാണു നാഥന്‍
മനമുണര്‍ന്നു മോദമോടെ
ഒന്നുചേര്‍ന്നു പാടാം
വഴിയാണവന്‍ സത്യവഴിയാണവന്‍
നിത്യമലിവിന്‍റെ തണലാണവന്‍......(2)....(ഒരിക്കലെന്‍റെ...)

തീരം തേടി ഞാനലഞ്ഞൂ
ക്ലേശതയാല്‍ തളര്‍ന്നു
കൈകള്‍ നീട്ടി നാഥന്‍ വന്നൂ
കടലല പോയ്‌ മറഞ്ഞൂ
നിത്യമായ രക്ഷയാണു കരുണയാണു നാഥന്‍
നന്ദിയോടെ സ്നേഹമോടെ ഒന്ന് ചേര്‍ന്നു പാടാം
വഴിയാണവന്‍ സത്യവഴിയാണവന്‍
നിത്യമലിവിന്‍റെ തണലാണവന്‍......(2)....(ഒരിക്കലെന്‍റെ...)

ദാഹജലം തേടും വേഴാമ്പല്‍ പോലെയെന്‍

ദാഹജലം തേടും വേഴാമ്പല്‍ പോലെയെന്‍
മാനസം തേടുന്നു നാഥാ 
തേടുന്നൊ-രുതുള്ളി സ്നേഹം നാഥാ... (ദാഹജലം....)

ഇത്തിരി സ്നേഹം കൊതിച്ചു ഞാനൊത്തിരി
ദൂരങ്ങള്‍ പാറിപ്പറന്നു...നാഥാ
ദൂരങ്ങള്‍ പാറിപ്പറന്നു... 

[ആരും കൊതിക്കുന്ന സ്നേഹം..
ആരാരും നല്‍കാത്ത സ്നേഹം...
രാരീ...രാരീരം പാടുന്ന സ്നേഹം (2)]

ചിറകു തളര്‍ന്നു മനവും തളര്‍ന്നു
മരുഭൂവില്‍ മയങ്ങും നേരം-പാപ
മരുഭൂവില്‍ മയങ്ങും നേരം.........(2)
എന്‍ ഹൃദയത്തിന്‍ പടിവാതിലില്‍ ആരോ
മൃദുവായ് മുട്ടി വിളിച്ചു-നാഥന്‍
എന്‍ പേരുചൊല്ലി വിളിച്ചു.... (ആരും കൊതി.....)

ആത്മാവുണര്‍ന്നു ഹൃദയം തുറന്നു
അകതാരില്‍ പ്രിയനീശോ വന്നു-എന്‍
അകതാരില്‍ പ്രിയനീശോ വന്നു.....(2)
തിരുഹൃദയത്തില്‍ കുടികൊള്ളും സ്നേഹം
ആവോളോം എന്നില്‍ ചൊരിഞ്ഞു-നാഥാ
എന്നാത്മ ദാഹം ശമിച്ചു.... (ദാഹജലം.....)

ശ്രീയേശുനാമം അതിശയനാമം എഴയെനിക്കിമ്പനാമം ....

ശ്രീയേശുനാമം അതിശയനാമം 
എഴയെനിക്കിമ്പനാമം ....(2)

പാപപരിഹാരാര്‍ത്ഥം പാതകരെ തേടി
പാരിടത്തില്‍ വന്ന നാമം...(2)
പാപമറ്റ ജീവിതത്തില്‍ മാതൃകയെ കാട്ടിത്തന്ന
പാവനമാം പുണ്യനാമം...(2)..... ശ്രീയേശു.....

എണ്ണമില്ലാ പാപം എന്നില്‍ നിന്നു നീക്കാന്‍
എന്നില്‍ കനിഞ്ഞ നാമം....(2)
അന്യനെന്ന മേലെഴുത്ത് എന്നേക്കുമായ് മായ്ച്ചു തന്ന
ഉന്നതന്‍റെ വന്ദ്യനാമം....(2)..... ശ്രീയേശു....

എല്ലാനാമത്തിലും മേലായ നാമം
ഭക്തര്‍ജനം വാഴ്ത്തും നാമം....(2)
എല്ലാമുഴങ്കാലും മടങ്ങീടും തിരുമിന്‍പില്‍
വല്ലഭത്വം ഉള്ള നാമം....(2)...... ശ്രീയേശു....

ജീവിതം ഒരു നീരാഴി ഞാനതില്‍ ഒരു യാത്രികന്‍..

ജീവിതം ഒരു നീരാഴി
ഞാനതില്‍ ഒരു യാത്രികന്‍...(2)
തോണിയില്‍ തുണയേകുവാന്‍
നീ വരൂ യേശുവേ... (ജീവിതം...)

ദൂരെ വിധിയാം കാര്‍മുകിലാടി
കാറ്റും പെരുകുകയായി
ഞാനീക്കടലില്‍ നീര്‍മിഴിയോടെ
നിന്‍റെ കരതലം തേടി
കരുണയോടെ അരികില്‍ വന്നീ-
തുഴതുഴഞ്ഞാ കരയണക്കൂ
പകരമെന്‍ ഹൃദയം നല്‍കിടാം ഞാന്‍.....(ജീവിതം....)

കേഴും മനസ്സില്‍ പ്രാര്‍ത്ഥന മാത്രം
ഒഴുകീ നിറമിഴിതീര്‍ത്ഥം...(2)
നീളും തിരകള്‍ ഭീതിയുണര്‍ത്തേ
പാടി അടിയനും സ്തോത്രം
തെളിനിലാവേ കൃപ ചൊരിഞ്ഞീ-
കടലിലെന്‍റെ വഴി തെളിക്കൂ
പകരമെന്‍ ജന്മം നല്‍കിടാം ഞാന്‍.....(ജീവിതം...)

കുരിശുമരമേ..കുരിശുമരമേ...

കുരിശുമരമേ..കുരിശുമരമേ
മഹിമയാര്‍ന്ന വെറും മരമേ
ജീവനാഥനെ ഏറ്റ നിമിഷം
ജീവദായകമാം.. മരമായ്‌...
രക്ഷ തന്‍ വഴിയായ്....(കുരിശു....)

മരണ നിഴലില്‍ ഭീതി പൂണ്ടൊരു
നരനു രക്ഷാമാര്‍ഗ്ഗമായ്....(2)
സകല പാപം ചുമലിലേറ്റ
ദിവ്യകുഞ്ഞാടിന്‍ ജീവയാഗപീഠമായ്....(2)...കുരിശു....

അമലനീശന്‍ പുല്‍കിയതിനാല്‍
പുതിയ ജന്മഗേഹമായ്...(2)
വിജയശ്രീയാല്‍ ഉയിരണിഞ്ഞ
യേശുദേവന്‍റെ സ്നേഹ ത്യാഗ വേദിയായ്...(2)...കുരിശു..

സ്നേഹം സകലതും സഹിക്കുന്നു...

സ്നേഹം സകലതും സഹിക്കുന്നു
സ്നേഹം സകലതും ക്ഷമിക്കുന്നു
എല്ലാം വിശ്വസിച്ചീടുന്നു സ്നേഹം
എല്ലാറ്റിനേയും അതിജീവിക്കുന്നു....(സ്നേഹം...)

സ്നേഹമെന്നും ജീവസാരം
സ്വയം ദാനം അതിന്‍ ഭാവം...(2)
ത്യാഗഭരിതം സ്നേഹമൂഴിയില്‍
നിത്യമായ നീതി ബോധമേകുന്നു...(2)...സ്നേഹം....

സ്നേഹമെന്നും ദീര്‍ഘശാന്തം
ദയാപൂര്‍ണ്ണം സൌമ്യസാന്ദ്രം....(2)
ഭീതിരഹിതം സ്നേഹപാതയില്‍
സത്യസാക്ഷ്യമൊന്നു മാത്രമുയരുന്നു...(2)....സ്നേഹം...

കാഴ്ചയുമായ് (നിന്നരികില്‍) വന്നിടാം ഞാന്‍

കാഴ്ചയുമായ് (നിന്നരികില്‍) വന്നിടാം ഞാന്‍ 
നിന്‍ തിരുസന്നിധിയില്‍...ആ....ആ....ആ...
അര്‍ച്ചനയാല്‍ നല്‍കുന്നു ഞാന്‍ 
എന്‍ സര്‍വ്വവും അങ്ങയില്‍....(2)

ഈ അന്നവും ഈ വീഞ്ഞതും
തന്‍ രക്തമാംസങ്ങളായ്....(2)
തീരുവാന്‍ നിത്യം മാറ്റുവാന്‍
കാല്‍വരി യാഗമായി....
സ്വീകരിക്കൂ ഈ നേര്‍ച്ചകളെ
അങ്ങതിനെ തീര്‍ത്തരുള്‍ക......(കാഴ്ചയുമായ്...)

എന്‍ ജീവിതം വന്‍ പാപങ്ങളാല്‍
ഘോരമായ് തീര്‍ന്നിടാതെ...(2)
തന്‍ കൃപയാല്‍ എഴയാം ഞാന്‍
അങ്ങയില്‍ ഒന്നുചേരാന്‍...
സ്വീകരിക്കൂ ഈ പാപിയെന്നെ
അങ്ങേയ്ക്കായ് സ്വീകരിക്കൂ...(കാഴ്ചയുമായ്....)

കാണാന്‍ കൊതി പോന്നീശോ..

കാണാന്‍ കൊതി പോന്നീശോ...
കണ്ടു നിന്നാല്‍ മതി സന്തോഷം...(2)
വാ വാ നാഥനെ വാ വാ യേശുവേ...(2)
തട്ടാതെ മുട്ടാതെ കാത്തിടും നിന്നെ ഒന്നു കാണാന്‍
(കാണാന്‍ കൊതി...)

പാപത്തെ സ്നേഹിക്കാന്‍ പോകില്ല
ദൈവത്തിന്‍ പുത്രനായ്‌ ജീവിക്കാം....(2)
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
കര്‍ത്താവേ നീ കൂടെ ഉണ്ടെങ്കില്‍
ഭയമില്ല....തളരില്ല...
എനിക്ക് ഭയമില്ല ഞാന്‍ തളരില്ല....(കാണാന്‍ കൊതി....)

കുരിശിന്‍റെ വഴി തേടി മുന്നേറാം
ത്യാഗത്തെ കണ്ടുതന്നെ വന്നെത്താം
ആരെല്ലാം വന്നാലും നിന്‍ നാമം ചൊന്നാലും
കര്‍ത്താവേ നീ കൂടെ ഉണ്ടെങ്കില്‍
അവരേക്കാള്‍ പരിശുദ്ധന്‍
എന്നും അവരേക്കാള്‍ ഞാന്‍ പരിശുദ്ധന്‍.....(കാണാന്‍ കൊതി...)

നാഥാ നിന്നെ കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍...

നാഥാ നിന്നെ കാണാന്‍ നിന്‍ പാദങ്ങള്‍ പുല്‍കാന്‍
നിന്‍ കൃപയിന്‍ ആഴമറിയാന്‍.....(2)
നിഷ്ഫലമാം ജീവിതങ്ങളെല്ലാം
നിസ്തുലമായ് പൂവണിഞ്ഞീടാന്‍
ന്ഷ്ഫലമാം ജീവനില്‍ ദിവ്യമാരി പെയ്തിറങ്ങി
നിസ്തുലമായ് പൂവണിഞ്ഞീടാന്‍......(നാഥാ നിന്നെ....)

കൈവിടല്ലേ നാഥാ തള്ളീടല്ലേ ദേവാ
പ്രാണന്‍റെ പ്രാണനേശുവേ...(2)
നിന്‍ സ്തുതി ഗീതം ഞങ്ങളുടെ നാവില്‍
നിന്‍ ദിവ്യ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ക്കഭയം...(2)...നാഥാ..

കൈകള്‍ തളരുമ്പോള്‍ കാല്‍കള്‍ ഇടറുമ്പോള്‍
ഏകാന്തതാന്തരാകുമ്പോള്‍...(2)
നിന്‍ സാന്നിധ്യത്താല്‍ ഞങ്ങളുണര്‍ന്നീടാന്‍
നിന്‍ അറിവാലെ ഞങ്ങള്‍ ലക്ഷ്യം നേടീടാന്‍...(2)...നാഥാ..

ആരതി ആരതി ആരാധന...

ആരതി ആരതി ആരാധന
ആത്മാവിന്‍ ക്ഷേത്രത്തിലാരാധന
അഞ്ജലി അഞ്ജലി പ്രണവാര്‍ച്ചന
മാനസ കോവിലില്‍ ഹൃദയാര്‍ച്ചന....(2)

നിത്യമാം സത്യമേ ആത്മാര്‍പ്പണം
ആത്മാര്‍ത്ഥമായുള്ള സ്നേഹാര്‍പ്പണം...(2)
സ്നേഹത്തിന്‍ ത്യാഗത്തിന്‍ സാഗരം നീ
സര്‍വ്വസാഹോദര്യ സംഗമം നീ
സംഗമം നീ.... സംഗമം നീ.............(ആരതി....)

നിന്‍ രാജവീഥിയില്‍ പുഷ്പ്പാര്‍ച്ചന
സ്നേഹത്തിന്‍ തിരിയിട്ട ദീപാര്‍ച്ചന....(2)
നിന്‍ തിരുമുന്‍പിലെന്‍ സ്മരണ പൂജ
തൃപ്പാദപത്മത്തിന്‍ ചരണപൂജ
ചരണപൂജ...ചരണപൂജ............(ആരതി....)

മാലാഖവൃന്ദം നിരന്നു വാനില്‍ മാധുര്യ ഗീതം പൊഴിഞ്ഞു...

മാലാഖവൃന്ദം നിരന്നു
വാനില്‍ മാധുര്യ ഗീതം പൊഴിഞ്ഞു
മാലോകരാമോദമാര്‍ന്നീ
പാരില്‍ ആ ഗാനമേറ്റേറ്റു പാടി....(2)

[അത്യുന്നതില്‍ മഹത്വം...സര്‍വ്വശക്തനാം ഈശന്നു സ്തോത്രം...സന്മനസുള്ളവര്‍ക്കെല്ലാം...ഭൂവില്‍ സന്തത ശാന്തി കൈവന്നു]

ദൈവകുമാരന്‍ പിറന്നു
മര്‍ത്യരൂപം ധരിച്ചേകജാതന്‍...(2)
ആത്മാഭിഷിക്തന്‍ വരുന്നു
ലോകമെങ്ങും പ്രമോദം നിറഞ്ഞു...(2)....മാലാഖ.....

ഉണരൂ ജനാവലിയൊന്നായ്
വേഗമണയൂ മഹേശനെ വാഴ്ത്താന്‍...(2)
തിരുമുന്‍പില്‍ എല്ലാം അണയ്ക്കാം
തന്‍റെ തിരുനാമം എന്നും പുകഴ്ത്താം...(2)...മാലാഖ...