പൊന്നൊളിയില്‍ കല്ലറ മിന്നുന്നു
മഹിമയോടെ നാഥനുയിര്‍ക്കുന്നു
മുറിവുകളാല്‍ മൂടിയ മേനിയിതാ
നിറമോലും പ്രഭയില്‍ മുഴുകുന്നു.....(പൊന്നൊളി...)
തിരുശിരസ്സില്‍ മുള്‍മുടി ചൂടിയവന്‍
സുരഭിലമാം പൂങ്കതിരണിയുന്നു
കണ്ണീരില്‍ മുങ്ങിയ നയനങ്ങള്‍
കനകം പോല്‍ വിങ്ങി വിളങ്ങുന്നു....(2)....പൊന്നൊളി...
പുകപൊങ്ങും മരണത്താഴ്വരയില്‍
പുതുജീവന്‍ പൂന്തളിരണിയുന്നു
മാനവരും സ്വര്‍ഗ്ഗനിവാസികളും
വിജയാനന്ദത്തില്‍ മുഴുകുന്നു....(2)....പൊന്നൊളി...
മഹിമയോടെ നാഥനുയിര്‍ക്കുന്നു
മുറിവുകളാല്‍ മൂടിയ മേനിയിതാ
നിറമോലും പ്രഭയില്‍ മുഴുകുന്നു.....(പൊന്നൊളി...)
തിരുശിരസ്സില്‍ മുള്‍മുടി ചൂടിയവന്‍
സുരഭിലമാം പൂങ്കതിരണിയുന്നു
കണ്ണീരില്‍ മുങ്ങിയ നയനങ്ങള്‍
കനകം പോല്‍ വിങ്ങി വിളങ്ങുന്നു....(2)....പൊന്നൊളി
പുകപൊങ്ങും മരണത്താഴ്വരയില്‍
പുതുജീവന്‍ പൂന്തളിരണിയുന്നു
മാനവരും സ്വര്‍ഗ്ഗനിവാസികളും
വിജയാനന്ദത്തില്‍ മുഴുകുന്നു....(2)....പൊന്നൊളി.
No comments:
Post a Comment