Thursday, 6 March 2014

ആത്മാവില്‍ വരമരുളിയാലും...

ആത്മാവില്‍ വരമരുളിയാലും
ആപാദം കനിവരുളിയാലും
യേശുവെന്നാത്മാവില്‍ ആദ്യ സങ്കീര്‍ത്തനം
പാടുന്ന ദിവ്യ സ്വരൂപം
ഭൂലോക പാപങ്ങളെല്ലാം അകറ്റുന്ന
കൈവല്യസൂര്യപ്രകാശം.....(ആത്മാവില്‍....)

ഈ വിശ്വമാകെ....നിന്നെ സ്തുതിപ്പൂ....(2)
ഹാലെലൂയ്യ.....ഹാലെലൂയ്യാ.....(ആത്മാവില്‍....)

ധ്യാന ജപനാദം പുതിയ വെളിവേകി
തിരുവചന ഗീതം പുതിയ വഴി കാട്ടി....(2)
ആ മാര്‍ഗ്ഗമാണെന്‍റെ ആലംബമിന്നും
അഖിലജനമഹിത മനസ്സറിയുന്നിതെന്നും...(2)
ഈ സത്യമെന്നെ നയിക്കുന്നു നിത്യം
പാടുന്നു പാടുന്നിതാവേശമോടെ.....(ആത്മാവില്‍....)

പ്രാര്‍ത്ഥനയിലൂടെ സുകൃതവഴി നേടി
തിരുനടയിലെല്ലാം ഒളിവിലകള്‍ ആടി...(2)
ഈ ശാന്തിയാണെന്‍റെ ആത്മാവിലെന്നും
തമസകലും അമലമനസ്സറിയുന്നിതെന്നും...(2)
ഈ ശക്തിയെന്നെ ഉണര്‍ത്തുന്നു നിത്യം
പാടുന്നു പാടുന്നിതാവേശമോടെ.....(ആത്മാവില്‍....

No comments:

Post a Comment