Thursday, 6 March 2014

യേരുശലേമിലെ വന്‍മലമേല്‍ ഓരുകിലെന്നെ ആരേറ്റി..

യേരുശലേമിലെ വന്‍മലമേല്‍
ഓരുകിലെന്നെ ആരേറ്റി...(2)
വരവാഹനനായ് പുരി പൂകും
പരസുതനെ ഞാന്‍ കാണുന്നു

ഓശാനാ....ഓശാനാ...ദാവീദാത്മജനോശാനാ...(2)

നിതിയന്മാരുടെ തിരുനിവഹം
നടകൊള്ളുന്നു പുരോഭൂവില്‍...(2)
ശ്ലീഹന്മാരുടെ ദിവ്യഗണം
പിന്നണി ചേര്‍ന്നു വരുന്നല്ലോ

ഓശാനാ....ഓശാനാ...ദാവീദാത്മജനോശാനാ...(2)

സൈത്തിന്‍ കൊമ്പുകളേന്തിയിതാ
പിഞ്ചുകിടാങ്ങള്‍ പാടുന്നു...(2)
ഭൂസ്വര്‍ഗ്ഗങ്ങളില്‍ ഓശാനാ
ദാവീദാത്മജനോശാനാ

ഓശാനാ....ഓശാനാ...ദാവീദാത്മജനോശാനാ...(2)

No comments:

Post a Comment