Thursday, 6 March 2014

കിഴക്കുദിക്കും മുതലേ നിന്‍റെ നാമം വാഴ്ത്തിടുന്നു...

കിഴക്കുദിക്കും മുതലേ നിന്‍റെ നാമം വാഴ്ത്തിടുന്നു
സകല ജനാധിപനുമതീശനും നീയേ
എഴയെ പൊടിയില്‍ നിന്നും ദരിദ്രനെ കുപ്പയില്‍ നിന്നും
ഉയര്‍ത്തും മഹത്വം സ്തുതിക്കപ്പെടുന്നു...
ഹോശാന...ഹോശാന.....(3)
ഹോശാന....ഹോശാന....ഹോശാന....(കിഴക്കുദിക്കും...)

യാക്കോബിന്‍റെ സന്തതികള്‍ 
മിശ്രയിമില്‍ നിന്നുവന്നപ്പോള്‍
യോര്‍ദ്ദാന്‍ പോലും രണ്ടായ് മാറി
വഴിയൊരുക്കി....(2)
കുന്നുകള്‍ കുഞ്ഞാടുകള്‍ പോലെ തുള്ളി നിന്നു
പര്‍വ്വതം മുട്ടാടിനെ പോലേറ്റു മുട്ടി നിന്നു
തീക്കല്ലിനുള്ളിലും ദാഹനിരായനിന്‍
നാമം വാഴ്ത്തപ്പെടുന്നു
സൃഷ്ടാവായ രക്ഷകന്‍റെ സ്തോത്രം പാടീടുന്നു
ഹോശാന...ഹോശാന.....(3)
ഹോശാന....ഹോശാന....ഹോശാന....

ശലോമോന്‍റെ ആലയത്തില്‍
യരുശലേം ദേവാലയത്തില്‍
പെസ്സഹാ ബലിപ്പെരുന്നാള്‍
കൂടും തിരുദിനത്തില്‍....(2)
ഒരുനാള്‍ ഒലിവുമല താണ്ടി വന്നവനെ
ഒടുവില്‍ തിരുവത്താഴം പങ്കുവച്ചവനെ
അത്യുന്നതങ്ങളില്‍ ആകാശപ്പന്തലില്‍
വാഴ്ത്തപ്പെടുന്നവനെ
ദൈവരാജ്യ രാജാവേ നിന്‍ രാജ്യം വാന്നീടണേ
ഹോശാന...ഹോശാന.....(3)
ഹോശാന....ഹോശാന....ഹോശാന....(കിഴക്കുദിക്കും...)

No comments:

Post a Comment