Thursday, 6 March 2014

ഹൃദയമല്ലാതെ ഞാന്‍ എന്തു നല്‍കും...

ഹൃദയമല്ലാതെ ഞാന്‍ എന്തു നല്‍കും
സദയമങ്ങരികത്തു വന്നീടുമ്പോള്‍....(2)
അള്‍ത്താരയില്‍ സ്വയം യാഗമാകാന്‍
അങ്ങെന്നെ നാഥാ വിളിച്ചീടുമ്പോള്‍
വിളിച്ചീടുമ്പോള്‍....(ഹൃദയമല്ലാതെ.....)

മുന്തിരി നീരില്‍ നീര്‍മുത്തുപോലെ
സന്തതമങ്ങില്‍ ഞാന്‍ ചേര്‍ന്നീടട്ടെ....(2)
വേദിയില്‍ എരിയുന്ന കൈത്തിരി പോലെ
സാദരം സന്നിധെ നിന്നീടട്ടെ.....(ഹൃദയമല്ലാതെ.....)

ദിവ്യമാകുമീ അപ്പം മുറിച്ചീടുമ്പോള്‍
നീ വന്നെന്‍ ഗാത്രം മുറിച്ചുവെങ്കില്‍....(2)
സ്നേഹത്തില്‍ ഒന്നായി തീരുമീഞാന്‍
സ്നേഹം ഞാന്‍ അങ്ങുമായി പങ്കുവയ്ക്കും...(ഹൃദയ...)

No comments:

Post a Comment