Thursday, 6 March 2014

ഓര്‍ശലേം നാഥനായിന്ന് ഹോശാന പാടുന്നു...

ഓര്‍ശലേം നാഥനായിന്ന് ഹോശാന പാടുന്നു...
കുറവെല്ലാം മറന്നെന്നില്‍ നീ 
എന്നെന്നും വരമായ് തെളിഞ്ഞിടണെ...(2)

ജ്ഞാനത്തിന്‍ നിറമാരി ആത്മാവിലേകൂ 
ജീവിതം സഫലമാകാന്‍...(2)
ജീവനും മാര്‍ഗ്ഗവും നിന്നിലാണെന്ന്
ഓര്‍ത്തു ഞാന്‍ നീങ്ങിടും നിന്‍ ദിവ്യ പാതേ-
ഈശോ....നീ വരണേ 
എന്നാത്മ വിശുദ്ധി നീ നല്‍കിടണേ...(ഓര്‍ശലേം....)

കാരുണ്യക്കൈവിരല്‍ നീട്ടി നീ എന്‍റെ
കണ്ണുനീര്‍ മായ്ച്ചീടണേ....(2)
ഭാരവും പേറി ഞാന്‍ തളര്‍ന്നിടുമ്പോള്‍
സ്നേഹമാം സാന്ത്വനം നല്‍കിടണേ
നാഥാ....ആത്മാവിനെ
എന്നുമെനിക്കേകണെ നീ സ്നേഹമായ്.....( ഓര്‍ശലേം...)

No comments:

Post a Comment