Thursday, 6 March 2014

എഫാത്താ..എഫാത്താ.. ഗലീലിലുയര്‍ന്ന വചനം....

എഫാത്താ.............എഫാത്താ...........
ഗലീലിലുയര്‍ന്ന വചനം....

എഫാത്താ..എഫാത്താ..ഗലീലിലുയര്‍ന്ന വചനം...(2)
ആത്മീയ ബധിരത മാറ്റും
ആശ്വാസമേകും വചനം
ശ്രവിക്കാം ഹൃദയമൊരുക്കാം
ഈ ജീവിതത്തില്‍ പകര്‍ത്താം...(2)....എഫാത്താ....

കഥനമേറും വനിയില്‍
ആശയില്ലാതലയും.....(2)
മനുഷ്യമക്കള്‍ക്കഭയം
കരുണയേകും വചനം
പുതുജീവനേകി ഉണര്‍ത്തും
പാവന സ്നേഹ വചനം....(2).....എഫാത്താ....

ഇരുളുമൂടും വഴിയില്‍
ദിശകളറിയാതുലയും....(2)
തളരും മനസ്സുകള്‍ക്കഭയം
താതന്‍ നല്‍കും വചനം
പറുദീസ നല്‍കി നയിക്കും
ആത്മസായൂജ്യ വചനം....(2).....എഫാത്താ.....

No comments:

Post a Comment