Thursday, 6 March 2014

നിത്യാവിശുദ്ധയാം കന്യാമറിയമേ...

നിത്യാവിശുദ്ധയാം കന്യാമറിയമേ
നിന്‍ നാമം വാഴ്ത്തപ്പെടട്ടെ
നന്മ നിറഞ്ഞ നിന്‍ സ്നേഹ വാത്സല്യങ്ങള്‍
ഞങ്ങള്‍ക്കനുഗ്രഹമാകട്ടെ....(നിത്യ.......)

കാറ്റുവിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന
മേച്ചില്‍ പുറങ്ങളിലൂടെ....(2)
അന്തിക്കിടയനെ കാണാതലഞ്ഞീടും 
ആട്ടിന്‍ പറ്റങ്ങള്‍ ഞങ്ങള്‍-മേയും
ആട്ടിന്‍ പറ്റങ്ങള്‍ ഞങ്ങള്‍....(നിത്യ.....)

ദു:ഖിതര്‍ ഞങ്ങള്‍ക്കായ് വാഗ്ദാനം കിട്ടിയ
സ്വര്‍ഗ്ഗകവാടത്തിന്‍ മുന്‍പില്‍...(2)
മുള്‍മുടി ചൂടി കുരിശും ചുമന്നിതാ
മുട്ടിവിളിക്കുന്നു ഞങ്ങള്‍ ഇന്നും
മുട്ടിവിളിക്കുന്നു ഞങ്ങള്‍...(നിത്യ.....)

No comments:

Post a Comment