തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍
നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ.....(തിരുനാമ....)
പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന
കിളികളോടൊന്നു ചേര്‍ന്നാത്തു പാടാം...(2)
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിര്‍കാറ്റിലലിഞ്ഞു ഞാന്‍ പാടാം....(2)..തിരുനാമ...
അകലെയാകാശത്ത് വിരിയുന്ന താര തന്‍
മിഴികളില്‍ നോക്കി ഞാന്‍ ഉയര്‍ന്നു പാടാം...(2)
വാനമേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍
മാലാഖമാരൊത്തു പാടാം...(2)....................തിരുനാമ...
നാവെനിക്കെന്തിനു നാഥാ
അപദാനമെപ്പോഴും ആലപിച്ചില്ലെങ്കില്‍
അധരങ്ങളെന്തിനു നാഥാ
ഈ ജീവിതമെന്തിനു നാഥാ.....(തിരുനാമ....)
പുലരിയില്‍ ഭൂപാളം പാടിയുണര്‍ത്തുന്ന
കിളികളോടൊന്നു ചേര്‍ന്നാത്തു പാടാം...(2)
പുഴയുടെ സംഗീതം ചിറകേറ്റിയെത്തുന്ന
കുളിര്‍കാറ്റിലലിഞ്ഞു ഞാന്‍ പാടാം....(2)..തിരുനാമ...
അകലെയാകാശത്ത് വിരിയുന്ന താര തന്‍
മിഴികളില്‍ നോക്കി ഞാന്‍ ഉയര്‍ന്നു പാടാം...(2)
വാനമേഘങ്ങളില്‍ ഒടുവില്‍ നീയെത്തുമ്പോള്‍
മാലാഖമാരൊത്തു പാടാം...(2)...................
No comments:
Post a Comment